കൂത്തുപറമ്പ് : നിയോജക മണ്ഡലത്തിൽ വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ഒരു നിയോജക മണ്ഡലത്തിൽ 5 കേന്ദ്രങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ അനുവദിക്കുന്നത്. വിസ്തൃതി പരിഗണിച്ച് ആദ്യഘട്ടത്തിൽ മണ്ഡലത്തിൽ 6 സ്റ്റേഷനുകളാണ്...
ധർമടം : മുഴപ്പിലങ്ങാട്–മാഹി ബൈപാസിൽ ചിറക്കുനിയിലെ അടിപ്പാതയിൽ ചിത്രമതിൽ പൂർത്തീകരണത്തിലേക്ക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 8 യുവ ചിത്രകാരികളാണ് അടിപ്പാതയിൽ 9000 ചതുരശ്ര അടിയിൽ ചുമർചിത്രം ഒരുക്കുന്നത്. ഇരുവശങ്ങളിലും മുകൾഭാഗത്തുമായാണ് ചിത്രരചന. രാത്രി 9...
പയ്യന്നൂർ : മുറിഞ്ഞു വീണ വൈദ്യുതി കമ്പി ദുരന്തത്തിന് വഴിമാറും മുൻപ് പണിമുടക്കിയ ജീവനക്കാർ സമരപ്പന്തലിൽ നിന്ന് ഓടിയെത്തി പുനഃസ്ഥാപിച്ചു. കണ്ടങ്കാളി ഹെൽത്ത് സെന്ററിന് സമീപത്തായിരുന്നു സംഭവം. ഇന്റർലിങ്കിങ് പോസ്റ്റിൽ നിന്ന് വൈദ്യുതി കമ്പി മുറിഞ്ഞു...
പേരാവൂർ : അധികൃതരുടെ അവഗണനമൂലം തകർന്ന കുനിത്തല-വായന്നൂർ റോഡ് ഓട്ടോ ഡ്രൈവർമാർ കുഴികളടച്ച് താത്കാലികമായി ഗതാഗതയോഗ്യമാക്കി. ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മയായ ‘ചങ്ങാതിക്കൂട്ടം’ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലാണ് ചെങ്കല്ല് കൊണ്ട് റോഡിലെ കുഴികൾ താത്കാലികമായി അടച്ചത്. കുനിത്തല...
നടുവിൽ : മലയോരത്തെ വീടുകളിലെ പറമ്പുകളിൽ ഇപ്പോൾ അപൂർവ കാഴ്ചകളാവുകയാണ് വിദേശത്തുനിന്നെത്തിയ പഴച്ചെടികൾ. ഇവയ്ക്ക് ഇത് പൂക്കാലവും ഒപ്പം പഴക്കാലവുമാണ്. മഴപെയ്തതോടെ പൂത്തുനിൽക്കുകയാണ് റംബുട്ടാൻ. പുലാസൻ, മാങ്കോസ്റ്റിൻ എന്നിവയാണിതിൽ പ്രധാനപ്പെട്ടത്. കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നെത്തിയവയാണിവ. രുചിയിലും രൂപത്തിലുമൊക്കെ സമാനതകളുമുണ്ട്....
ശ്രീകണ്ഠപുരം : പയ്യാവൂർ റോഡിൽ അപകടക്കെണിയൊരുക്കി ഓടത്തുപാലം വളവ്. റോഡിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തിയില്ലാത്തതാണ് അപകട ഭീഷണിയുയർത്തുന്നത്. പാലത്തിന്റെ കൈവരികൾ കഴിഞ്ഞുള്ള ഭാഗങ്ങളിലാണ് അപകടക്കെണി. ഇവിടെ റോഡരികിൽ വലിയ താഴ്ചയാണ്. തോടും വയലും ഉൾപ്പെടുന്ന താഴ്ന്നഭാഗത്തേക്ക് വണ്ടികൾ...
തിരുവനന്തപുരം : സിൽവർ ലൈനിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് ഗ്രാമങ്ങളിൽ ഏകദേശം നാലിരട്ടിയും നഗരങ്ങളിൽ രണ്ടിരട്ടി വിലയുമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. വസ്തുവകകൾക്ക് വിലയിടുന്നതിൽ കൃത്യമായ മാനദണ്ഡം കെ– റെയിൽ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മതിയായ വില നൽകുക മാത്രമല്ല ഒരാളും...
വിധിക്ക് മുന്നിൽ പകച്ച് നിസഹായതയോടെ സുമനസുകളുടെ ദയവിനായി കാത്തിരിക്കുകയാണ് മനയിൽകുളങ്ങര പ്രണാമത്തിൽ ജറാൾഡ് ഫെർണാണ്ടസും (ഷാജി-53) കുടുംബവും. കാൽ നൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയ ഷാജിക്ക് നിരവധി സ്വപ്നങ്ങളുണ്ടായിരുന്നു. വിവാഹത്തിന്റെ ഇരുപതാം വാർഷികത്തിൽ...
തിരുവനന്തപുരം: ബസ്,ഓട്ടോ, ടാക്സി നിരക്ക് വർധന സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ചാർജ് വർധന ആവശ്യപ്പെട്ടു കഴിഞ്ഞ ആഴ്ച സ്വകാര്യ ബസ് ഉടമകൾ നടത്തിവന്ന സമരം ഞായറാഴ്ച...
പേരാവൂർ: ബ്ലോക്ക് പരിധിയിലെ സി.പി.എം.നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിലെ ജീവനക്കാരൻ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതായി പരാതി. ഇത് സംബന്ധിച്ച് ജീവനക്കാരി സ്ഥാപനത്തിൻ്റെ സെക്രട്ടറിക്കും പാർട്ടി ജില്ലാ കമ്മിറ്റിക്കും പരാതി നല്കി. ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശത്തിൽ പേരാവൂർ ഏരിയാ...