മട്ടന്നൂർ: മട്ടന്നൂർ പൊലീസ് സ്റ്റേഷന് സമീപത്ത് കൂടിയുള്ള ബൈപാസ് റോഡ് നിർമ്മാണത്തിന് വഴിയൊരുങ്ങുന്നു. പത്ത് ലക്ഷം രൂപ നീക്കിവച്ചുള്ള നഗരസഭാ ബഡ്ജറ്റിലെ പ്രഖ്യാപനമാണ് പ്രതീക്ഷ പകരുന്നത്. റോഡിനായി സ്ഥലം സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. പൊലീസ് സ്റ്റേഷന്റെ...
തിരുവനന്തപുരം: ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍നിന്ന് കാണാതായ ഭിന്നശേഷിക്കാരനായ മകന് അഞ്ചുവര്‍ഷത്തിനു ശേഷം അമ്മയ്ക്കരികിലെത്തി. കര്‍ണാടകയിലെ ഷിമോഗ സ്വദേശിനിയായ മെഹബൂബിയാണ് വെഞ്ഞാറമൂട് ചാരിറ്റി വില്ലേജില്‍ എത്തി മകനെ ഏറ്റുവാങ്ങിയത്. ഇരുപത്തിയഞ്ചു വയസ്സുള്ള അസറുദീനെ 2017-ല്‍ നാട്ടില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള...
തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിലിന്റെ പ്രതിമാസ ഫോൺ-ഇൻ പരിപാടി തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് വരെ നടക്കും. പരാതികൾക്കും നിർദ്ദേശങ്ങൾക്കും വിളിക്കേണ്ട നമ്പർ: 8943873068.
കണ്ണൂർ: പി.എം. കിസാൻ സമ്മാൻനിധിയിൽ അംഗങ്ങളായവർക്ക് ഓപ്പൺ പോർട്ടൽ വഴി ഇ-കെ.വൈ.സി. സമർപ്പിക്കാനുള്ള സംവിധാനം കേന്ദ്രസർക്കാർ നിർത്തി. ഇനിയത് സമർപ്പിക്കാൻ അക്ഷയകേന്ദ്രങ്ങളിലോ ഡിജിറ്റൽ സേവാ കേന്ദ്രങ്ങളിലോ നേരിട്ടെത്തണം. ഇ -കെ.വൈ.സി. നൽകാത്ത കർഷകർക്ക് പദ്ധതിവഴിയുള്ള സഹായധനം...
തിരുവനന്തപുരം: ഭൂമിയിടപാടിൽ ആധാരങ്ങൾക്ക് കെട്ടിടങ്ങളുടെ യഥാർഥ വില നിർബന്ധമാക്കി. കൃത്യമായ വില രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യണമെന്നു നേരത്തേ നിർദേശമുണ്ടായിരുന്നെങ്കിലും യഥാർഥവില ഒരിക്കലും ചേർത്തിരുന്നില്ല. ഇതു കർശനമാക്കിയതോടെ കഴിഞ്ഞ സാമ്പത്തികവർഷം രജിസ്ട്രേഷൻ വകുപ്പിന് നേട്ടമായി. ഈയിനത്തിലെ വരവും രജിസ്ട്രേഷൻ...
പിണറായി : പ്രകൃതിദുരന്തങ്ങളിൽ നഷ്ടംവരുന്ന സാഹചര്യമുണ്ടായാൽ മത്സ്യകൃഷിക്കാർക്ക് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യമേഖലയിലെ മികവിന് തൊഴിൽശ്രേഷ്ഠ പുരസ്കാരം ലഭിച്ച പാറപ്രത്തെ യുവകർഷകൻ ദിനിൽപ്രസാദിന്റെ കരിമീൻ കൂടുകൃഷി വിളവെടുപ്പ് ഉദ്ഘാടനം...
തിരുവനന്തപുരം : കിടന്നുറങ്ങി യാത്ര ചെയ്യാവുന്ന കെ.എസ്.ആർ.ടി.സി. -സ്വിഫ്റ്റ് ബസ് 11ന് നിരത്തിലിറങ്ങും. കേരള സർക്കാർ പുതുതായി രൂപീകരിച്ച സ്വിഫ്റ്റിന്റെ ആദ്യ സർവീസ് വൈകിട്ട് 5.30ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി. ടെർമിനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്...
പേരാവൂർ: മുനീറുൽ ഇസ്ലാം സഭയുടെ നേതൃത്വത്തിൽ പേരാവൂർ ടൗൺ ജുമാ മസ്ജിദിൽ റമദാൻ 30 വരെ ഖുർആൻ പ്രഭാഷണം ഉണ്ടാവും.ജുമാ മസ്ജിദ് ഖത്തീബും പ്രമുഖ വാഗ്മിയുമായ മൂസ മൗലവി നടത്തുന്ന പ്രഭാഷണം ദിവസവും ളുഹർ നിസ്കാരാനന്തരമാണ്...
കോഴിക്കോട്: ജനജീവിതം ദുസ്സഹമാക്കി പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് കൂടിയത്. 10 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 9.15 രൂപയും ഡീസലിന് 8.84 രൂപയുമാണ് കൂടിയത്.ഇതോടെ...
പേരാവൂർ: ഏഷ്യാനെറ്റ് അവതാരകൻ വിനു സി.ഐ.ടി.യു നേതാവ് എളമരം കരീമിനെതിരെ നടത്തിയ വിവാദ പരാമരശത്തിനെതിരെ സി.ഐ.ടി.യു ഏരിയാ കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി.ഏരിയാ സെക്രട്ടറി പി.വി.പ്രഭാകരൻ,കെ.ജെ.ജോയിക്കുട്ടി,കെ.എ.രജീഷ്,കെ.ടി.ജോസഫ്,ടി.വിജയൻ,എം.രാജീവൻ തുടങ്ങിയവർ നേതൃത്വം നല്കി.