കണിച്ചാർ: കണിച്ചാർ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിൽ ചുമർചിത്രങ്ങൾ വരച്ച് സൗന്ദര്യവത്കരണം. പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഈ മാസം ഉദ്ഘാടനംചെയ്യാനിരിക്കെയാണ് ചുമരുകളിൽ ആകർഷകമായ ചിത്രങ്ങൾ വരച്ച് സൗന്ദര്യവത്കരണം നടത്തുന്നത്. പുതിയ ബസ് സ്റ്റാൻഡിന് മുകളിലാണ്...
പയ്യന്നൂർ:വീണ്ടുമൊരു മഴക്കാലം എത്തും മുൻപ് ഒഴുക്ക് തടസ്സപ്പെടുത്തി കേരളത്തിന്റെ പുഴകളിൽ അടിഞ്ഞുകൂടിക്കിടക്കുന്നത് മൂന്നുകോടി ക്യുബിക് മീറ്റർ മാലിന്യവും ചെളിയും. 2018, 2019 വർഷങ്ങളിൽ സംസ്ഥാനം നേരിട്ട പ്രളയത്തിൽ 44 പുഴകളിലായി അടിഞ്ഞുകൂടിയതാണ് ചെളിയും എക്കലും മറ്റു...
തിരുവനന്തപുരം: കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ, സി.എൻ.ജി, പാചക വാതക വിലയിൽ പ്രതിഷേധിച്ച് ഏപ്രിൽ 20ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാൻ ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ദേശീയ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ദിനാചരണത്തിന്റെ ഭാഗമായി...
ന്യൂഡൽഹി: പെൺ കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുന്നത് രണ്ടുവിധത്തിൽ നടപ്പാക്കാമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച ദൗത്യസംഘം ശുപാർശചെയ്തു. നിയമം ആദ്യം വിജ്ഞാപനംചെയ്യുക, തുടർന്ന് രണ്ടുവർഷത്തിനുശേഷം പ്രാബല്യത്തിൽ വരുത്തുക എന്നതാണ് ഒന്നാമത്തെ മാർഗം. വിവാഹപ്രായം ഓരോ വർഷവും...
കോളയാട് : പെരുവ ചെമ്പുക്കാവിൽ വ്യാഴാഴ്ച വൈകിട്ടുണ്ടായ കാറ്റിൽ മരം കടപുഴകി വീണ് വീട് തകർന്നു.ഇ. രമേശന്റെ വീടാണ് വൈകിട്ട് ആറു മണിയോടെയുണ്ടായ കാറ്റിൽ പൂർണമായും തകർന്നത്. വീട്ടിൽ ആരും ആ സമയത്ത് ഇല്ലായിരുന്നതിനാൽ ദുരന്തമൊഴിവായി.
ഉളിക്കൽ : നുച്യാട് ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ആസാം സ്വദേശി മിഥുൻ (33) ആണ് മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിഥുൻ്റെ മുഖത്തും നട്ടെല്ലിനുമാണ് സാരമായ...
കൊടുവായൂര്‍: ഭാര്യ പിണങ്ങിപ്പോയ വിഷമത്തില്‍ ഭര്‍ത്താവ് ഭാര്യയുടെ വീട്ടിലെത്തി സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു. തേങ്കുറിശ്ശി മാനാംകുളമ്പ് കൊളക്കപ്പാടംവീട്ടില് രമേശാണ് (36) മരിച്ചത്. ഏപ്രില്‍ ഏഴിന് പൊള്ളലേറ്റ രമേശ് തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച...
തിരുവനന്തപുരം: സ്കൂൾ അടച്ച് വേനൽ അവധിക്കാലം ആരംഭിച്ചതോടെ കുട്ടികളെ കെണിയിലാക്കാൻ ഓൺലൈൻ ഗെയിമുകളും രംഗത്ത്. ഓൺലൈൻ പഠനത്തിന്റെ ഭാഗമായി എല്ലാ കുട്ടികൾക്കും സ്വന്തമായി മൊബൈലോ ടാബ്ലറ്റോ ഉണ്ട്. ഇവർ ഇത് എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മിക്ക രക്ഷിതാക്കൾക്കും...
പേരാവൂർ : പേരാവൂർ റീജിയണൽ ബാങ്ക് അയോത്തുംചാലിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഇരിട്ടി സഹകരണ അസി. രജിസ്ട്രാർ കെ. പ്രദോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പി.എൻ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ജില്ലാ...
രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏഴു ശതമാനത്തിനടുത്തെത്തിയതോടെ നടപ്പ് സാമ്പത്തിക വര്‍ഷം നാലുതവണയെങ്കിലും നിരക്ക് ഉയര്‍ത്തിയേക്കും. ജൂണിലെ പണവായ്പ അവലോകനയോഗത്തില്‍ ആദ്യനിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. വിലക്കയറ്റ നിരക്ക് ഇതേരീതിയില്‍ തുടര്‍ന്നാണ് 0.50ശതമാനം മുതല്‍...