കേളകം:കേരള വാട്ടര്‍ അതോറിറ്റി കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്തുകളിലെ ഉപഭോക്താക്കള്‍ക്ക് കളക്ഷന്‍ ക്യാമ്പ് വഴി വാട്ടര്‍ചാര്‍ജ്ജ് അടയ്ക്കുന്നതിന് ചൊവ്വാഴ്ച്ച രാവിലെ 11 മണി മുതല്‍ 1.30 വരെ കേളകം പഞ്ചായത്ത് ഓഫീസില്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
മട്ടന്നൂർ: പഴയ കോട്ടയം (മലബാർ) സ്വരൂപത്തിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ പരിപാലനം ,സംരക്ഷണം ,പുനരുദ്ധാരണം , അന്യാധീനപ്പെട്ട ക്ഷേത്രഭൂമികൾ ,ദേവസ്വം ഭൂമികൾ വീണ്ടെടുക്കൽ എന്നിവക്കായി കോട്ടയം മലബാർ സ്വരൂപം ക്ഷേത്ര പരിപാലന സംരക്ഷണ സമിതി രൂപവത്കരിച്ചു. കോട്ടയം...
കേളകം: വിദ്യാർഥികൾക്കായി തീവണ്ടി മാതൃകയിൽ വർണക്കൂടാരമൊരുക്കി അടക്കാത്തോട് ഗവ. യു.പി സ്കൂൾ. അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളം നടപ്പാക്കുന്ന വർണക്കൂടാരം പദ്ധതിയുടെ ഭാഗമായാണ് തീവണ്ടി മാതൃകയിൽ...
ഇരിട്ടി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കുന്നോത്ത് മൂസാൻപീടിക സ്വദേശി വിജേഷ് കാരായിയെ (42) ആണ് ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ രക്ഷിതാക്കൾ ഇരിട്ടി പൊലീസിൽ നൽകിയ പരാതിയെ...
കൊട്ടിയൂർ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ നിർമ്മിക്കുന്ന കൊട്ടിയൂർ സമാന്തരപാതയുടെ ടാറിംഗ് ആരംഭിച്ചു. കേളകം, കൊട്ടിയൂർ ഗ്രാമപഞ്ചായത്തുകളിലെ റോഡുകളിലാണ് നിലവിൽ ടാറിംഗ് പ്രവർത്തി പുരോഗമിച്ചു വരുന്നത്. 11 കിലോമീറ്റർ നീളത്തിലും 3.75 മീറ്ററോളം വീതിയിലുമാണ്...
കൊളക്കാട് : ഒന്നാം ക്ളാസിലെ കുരുന്നുകളും അവരുടെ രക്ഷിതാക്കളും അധ്യാപകരും പഠനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കോർണർ പി.ടി.എ ഏറെ ആകർഷകമായി.കഥയും പാട്ടും സ്കിറ്റുകളുമായി മുഴുവൻ കുട്ടികളും അണിനിരന്നത് രക്ഷിതാക്കൾ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ചു.പ്രഥമാധ്യാപിക ജാൻസി തോമസ് ഉദ്ഘാടനം...
എടക്കാട്: അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന മുഴപ്പിലങ്ങാട്ടെയും ചൊവ്വ സ്പിന്നിങ് മില്ലിനു മുന്നിലെയും റെയിൽവേ മേൽപ്പാലത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. രാജ്യത്തെ 554 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തി...
പേരാവൂർ: ചേതന യോഗ പേരാവൂർ ഏരിയ ക്യാമ്പ് മുഴക്കുന്നിൽ തലശ്ശേരി സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം. വിഷ്ണു അധ്യക്ഷനായി. ചേതന യോഗ രക്ഷാധികാരി ഇ. രാജീവൻ, മുൻ ബ്ലോക്ക്...
മട്ടന്നൂർ: അനധികൃത മദ്യവിൽപ്പന നടത്തിയ ചാവശ്ശേരി സ്വദേശി ടൈറ്റ് ഷാജി എന്ന പി. ഷജിത്തിനെ (48) മട്ടന്നൂർ റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ. ഉത്തമനും സംഘവും ചാവശ്ശേരിയിൽ നടത്തിയ...
പേരാവൂർ: കശുവണ്ടിക്ക് 200 രൂപ തറവില നിശ്ചയിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷൻ മനു ജോയ് ഉദ്ഘാടനം ചെയ്തു. കെ. ബേബി സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന...