പേരാവൂർ: വോയ്സ് ഓഫ് കുനിത്തലയും പേരാവൂർ അഗ്നിരക്ഷാസേനയും പുതുശേരി നിവാസികളും കാളിക്കുണ്ട് പുഴയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നീന്തൽ പരിശീലനം തുടങ്ങി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പ്രജീഷ് മമ്പള്ളി അധ്യക്ഷത വഹിച്ചു....
കേളകം: ആറളം വന്യജീവി സങ്കേതത്തിലെ വാച്ചർമാർക്ക് ഉടൻ ശമ്പളം നൽകുമെന്ന ഉറപ്പിൽ സമരം പിൻവലിച്ചു. ഫെബ്രുവരി ഒന്നാം തീയതി സമരത്തിന് നോട്ടീസ് കൊടുത്തതിനെ തുടർന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ യൂണിയൻ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിരുന്നു....
പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാ വകുപ്പിന്റെ എൻ.ഒ.സി രണ്ട് ദിവസത്തിനകം ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാ വിഭാഗം നടത്തിയ സാങ്കേതിക പരിശോധനകൾ പൂർത്തിയായ സാഹചര്യത്തിൽ എൻ.ഒ.സി ഉടൻ നൽകുമെന്ന്...
ഇരിട്ടി : ഡിജിറ്റൽ റീസർവേയിൽ ആറളം വില്ലേജിലെ കക്കുവ, വട്ടപ്പറമ്പ്, പരിപ്പുതോട്, കൊക്കോട്, ചെടിക്കുളം പ്രദേശങ്ങളിൽ കൃഷിഭൂമിയും ആരാധനാലയവും വീടുകളും റവന്യൂ ഭൂമിയാണെന്നവിധത്തിൽ അളവ് നടത്തിയതിനെ തുടർന്നുള്ള ആശങ്ക ഒഴിയുന്നു. ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച...
തലശ്ശേരി : ഫെബ്രുവരി ഏഴുവരെ ലഖ്നൗവിൽ നടക്കുന്ന ബി.സി.സി.ഐ. വനിതാ അണ്ടർ-23 ഏകദിന ട്രോഫി ക്കുള്ള കേരള ക്രിക്കറ്റ് ടീമിൽ സി.കെ. നന്ദനയും എസ്.ആർ. ഉർവശിയും. മണത്തണ സ്വദേശിനിയായ സി.കെ. നന്ദന ഇടംകൈയൻ ഓഫ് സ്പിന്നറാണ്....
കൊട്ടിയൂർ : കാത്തിരിപ്പിന് ഒടുവിൽ പുതിയ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം മാറ്റുന്നു. കെട്ടിത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിക്കും. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷതവഹിക്കും. നിർമാണം പൂർത്തിയായിട്ടും...
മട്ടന്നൂർ : ഏഴ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ വിവിധ വകുപ്പുകൾ പ്രകാരം പത്തു വർഷം തടവിനും 90,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു. മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോളാരി...
ഇരിട്ടി : ഹൈക്കോടതിയുടെ വിധി കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ ഗതാഗതത്തിനും സുഗമമായ യാത്രക്കും തടസ്സമാകുന്ന നിലയിൽ നിലനിൽക്കുന്ന എല്ലാ ബോർഡുകളും പരിസ്ഥിതി മലിനികരണത്തിന് ഇടയാക്കുന്ന തരത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള പ്രചാരണ സാമഗ്രികളും പൊതു സ്ഥലത്ത്...
പഴശ്ശി: പദ്ധതിയുടെ കീഴിലുള്ള മാഹി ഉപ കനാൽ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു. കനാലുകളിൽ കൂടിയുള്ള ജലവിതരണം പുനഃസ്ഥാപിക്കുന്നതിൻ്റെ മുന്നോടിയായി ജനുവരി 31ന് വെള്ളം ഒഴുക്കി ടെസ്റ്റ് റൺ നടത്തും. കുടിവെള്ളക്ഷാമത്തിന് പരിഹാരമാവുകയും കാർഷികാഭിവൃദ്ധിക്ക് വഴിവെക്കുമെന്ന നിലയിലും...
മാലൂർ: സ്ഥലം മാറി പോകുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ മഹേഷ് കണ്ടബേത്തിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സബ് ഇൻസ്പെക്ടർമാരായ ഇ. കെ.സനിൽ, നാരായണൻ, പ്രകാശൻ, മനോജ്, രവീന്ദ്രൻ, സീനിയർ സി.പി.ഒ ജോബി ജോസഫ് എന്നിവർ സംസാരിച്ചു.