മുഴക്കുന്ന് : പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി വിഭാഗത്തിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായം 18 നും 36നും മധ്യേ.അഭിമുഖം 23ന് രാവിലെ 11ന്.ഫോൺ.04902457415.
പേരാവൂർ : കാക്കയങ്ങാട് ആയിച്ചോത്ത് നടന്ന സ്ഫോടനത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത്ലീഗ് ആവശ്യപ്പെട്ടു.നേരത്തെയും ഈ വീട്ടിൽ സ്ഫോടനം നടക്കുകയും ഗൃഹനാഥൻ്റെ വിരൽ അറ്റ് പോകുകയും ചെയ്തിരുന്നു. പോലീസിൻ്റെ നിഷ്ക്രിയത്വവും അലംഭാവവുമാണ് ഈ മേഖലയിൽ...
കാക്കയങ്ങാട് :മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഒമ്പാൻ ഹംസക്കും മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് ചെന്നൈയിൽ പങ്കെടുത്തവർക്കും കാക്കയങ്ങാട് ശാഖ കമ്മറ്റി സ്വീകരണം നല്കി.മുസ്തഫ ഹാജി, കെ.പി.റസാഖ്, കെ.പി.ഇബ്രാഹിം,...
കാക്കയങ്ങാട് (കണ്ണൂർ): ആയിച്ചോത്ത് ഞായറാഴ്ച വൈകിട്ടുണ്ടായ സ്ഫോടനത്തിൽ ദമ്പതികൾക്ക് പരിക്ക്. മുക്കോലപറമ്പത്ത് എ.കെ. സന്തോഷ് (32), ഭാര്യ ലസിത സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്.മുഖത്തും കൈക്കും പരിക്കേറ്റ ഇരുവരെയും ഇരിട്ടി ആസ്പത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ...
പേരാവൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മുഴക്കുന്ന് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയോടെയാണ് ആകാശിനെ കസ്റ്റഡിയിലെടുത്തത്.
കാക്കയങ്ങാട്: നവമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ ആകാശ് തില്ലങ്കേരിക്കും സുഹൃത്തുക്കളായ ജയപ്രകാശ് തില്ലങ്കേരിക്കും, ജിജോ തില്ലങ്കേരിക്കും മട്ടന്നൂർ കോടതി ജാമ്യം അനുവദിച്ചു. ജയപ്രകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും മുഴക്കുന്ന് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.ഇവരെ കോടതിയിൽ...
പേരാവൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് സീനിയർ ബോയ്സ് അമ്പെയ്ത്ത് മത്സരത്തിൽ പേരാവൂർ എടത്തൊട്ടി സ്വദേശി അഭിമന്യു രാജഗോപാലിന് വെള്ളി മെഡൽ.പാലാ ഗവ. ഹയർ സെക്കൻഡറി സ്കൂൾപ്ലസ്ടു വിദ്യാർത്ഥിയാണ്.ഇക്കഴിഞ്ഞ സംസ്ഥാന കേരളോത്സവത്തിലും അഭിമന്യു വെള്ളി മെഡൽ നേടിയിട്ടുണ്ട്....
കാക്കയങ്ങാട്: പുല്ലാഞ്ഞോട് നരഹരിപ്പറമ്പ് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ വിളക്ക് മഹോത്സവം നടന്നു. ശ്രീ ഭൂദനാഥ അയ്യപ്പഭജനസംഘം പരിക്കളത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പ ഭജന സന്ധ്യയും നടന്നു. ഭാഗവതചാര്യന്‍ രാമായണ കോകിലം വിജയന് വയത്തൂര് പ്രഭാഷണവും നടത്തി.
കാക്കയങ്ങാട്: പാല ഗവ.ഹൈസ്കൂൾ 1985-86 വിദ്യാർത്ഥി സംഗമം നടന്നു.36 വർഷങ്ങൾക്ക് ശേഷം നടന്ന പ്രഥമ സംഗമം പാലക്ക വിജയൻ ഉദ്ഘാടനം ചെയ്തു.കെ.ബാബു അധ്യക്ഷത വഹിച്ചു.കെ.മോഹനൻ, ആർ.പി.പ്രമോദ്, ബിജു പാലക്കാട്, ജൈനമ്മ,പി.വി.അയ്യൂബ്, പ്രകാശൻ നല്ലൂർ, സി.കെ.ജ്യോതി, എൽസമ്മ...
പേരാവൂർ: കോൺഗ്രസ് അധ്യാപക സംഘടന സംസ്ഥാന നേതാവായ എ.കെ.ഹസ്സനെതിരെ പോക്സോ ചേർത്ത് പൊലീസ് കേസെടുത്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ കളിയാണെന്നുള്ള കോൺഗ്രസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം കാക്കയങ്ങാട് ലോക്കൽ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. വിവിധ ക്ലാസുകളിൽ പഠിക്കുന്ന...