മട്ടന്നൂർ : ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ കുത്തനെ കൂട്ടിയത് പ്രവാസികൾക്ക് തിരിച്ചടിയായി. ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയോളമാണ് ഉയർന്നത്. നാട്ടിലെത്താനിരിക്കുന്ന പ്രവാസികളെ പിഴിയുന്ന സമീപനമാണ് വിമാനക്കമ്പനികളുടെതെന്ന് പരാതിയുയർന്നു...
മട്ടന്നൂർ : നഗരസഭയിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള കരട് വോട്ടർപട്ടിക ജൂൺ 20ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അർഹരായ വോട്ടർമാർക്ക് പേര് ചേർക്കുന്നതിന് ജൂലൈ നാല് വരെ അപേക്ഷ നൽകാം. അന്തിമ...
മട്ടന്നൂർ : കെസ്റു, മൾട്ടി പർപ്പസ് ജോബ് ക്ലബ്ബ് സ്വയംതൊഴിൽ പദ്ധതിയിലേക്ക് മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സമർപ്പിക്കണം. ഫോൺ: 04902 474700.
മട്ടന്നൂർ: എയർ ഇന്ത്യയുടെ മസ്കറ്റ് – കണ്ണൂർ സർവീസ് ജൂൺ 21 മുതൽ ആരംഭിക്കും. ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ചൊവ്വ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും സർവീസുകൾ. കണ്ണൂരിൽ നിന്ന്...
മട്ടന്നൂർ: ഐസ്ക്രീം കഴിച്ചശേഷം വലിച്ചെറിയുന്ന സ്പൂൺകൊണ്ട് കായലൂർ സ്വദേശിനി കെ.പി.സിന്ധു നിർമിച്ചത് മനോഹരമായ പൂപ്പാത്രങ്ങൾ. സ്പോഞ്ച്, ചകിരി എന്നിവയിൽനിന്ന് വാഴക്കുലകളും വൈവിധ്യമാർന്ന ശില്പങ്ങളുമൊരുക്കി സുനിൽ ശ്രീകണ്ഠപുരം. മട്ടന്നൂരിൽ നടക്കുന്ന ‘ഹരിതഭൂമിക’ പ്രദർശനമേളയിൽ കൗതുകക്കാഴ്ചകൾ ഒട്ടേറെ. ‘മാലിന്യത്തിൽനിന്ന്...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഇ-വിസ സൗകര്യം ഏർപ്പെടുത്തുന്നു. ഇതിനുള്ള ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റ് (ഐ.സി.പി.) പട്ടികയിൽ കണ്ണൂരിനെയും ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഇ-വിസയിൽ എത്തുന്നവർക്കായി കണ്ണൂർ വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിൽ രണ്ടുവർഷം മുൻപുതന്നെ പ്രത്യേക...
മട്ടന്നൂർ : കാലം തെറ്റിയുള്ള മറ്റൊരു തിരഞ്ഞെടുപ്പിനു കൂടി മട്ടന്നൂർ നഗരസഭയിൽ കളമൊരുങ്ങുന്നു. നഗരസഭാ തിരഞ്ഞെടുപ്പ് ജൂലായിലോ ഓഗസ്റ്റ് ആദ്യമോ നടക്കും. രണ്ടുവർഷം മുമ്പ് സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നപ്പോൾ മട്ടന്നൂരിൽ തിരഞ്ഞെടുപ്പ്...
മട്ടന്നൂർ : കുരുന്നുകളിൽ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും പുതിയ പാഠം പകർന്ന് ‘ഒരിടത്ത് ഒരിടത്ത്’ എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ മട്ടനൂരിൽ കഥാ സമ്മേളനം നടത്തി. മട്ടന്നൂർ യു.പി സ്കൂൾ അങ്കണത്തിൽ നടന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക്...
മട്ടന്നൂർ : ദേഹമാസകലം വർണ വൈവിധ്യമുള്ള പറക്കും പാമ്പ് എന്ന നാഗത്താൻ പാമ്പ് ’പിടിയിൽ’. മട്ടന്നൂർ മുഴപ്പാലയിലെ വീടിന്റെ മുകൾനിലയിലെ ശുചിമുറിയിൽ നിന്നാണ് ഏകദേശം ഒരു വയസ് പ്രായമുള്ള ഓർനെറ്റെ ഫ്ലൈയിങ് സ്നേക്ക് എന്ന ശാസ്ത്രീയ...
ചാവശേരി: സ്കൂട്ടറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചാവശേരിയിൽ അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുന്ന ചാവശേരി – വെളിയമ്പ്ര റോഡിലെ ‘അശ്വതി’യിൽ രതീഷ് വയനാൻ (38) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ...