മട്ടന്നൂർ: വർഷങ്ങളായി മട്ടന്നൂർ വൃന്ദ ഹോട്ടലിലും പരിസര പ്രദേശങ്ങളിലും താമസിച്ചുവരികയായിരുന്ന അപ്പുണ്ണിയേട്ടന് ഇനി സ്നേഹഭവന്റെ കരുതൽ. മട്ടന്നൂർ ശ്രീമഹാദേവ ക്ഷേത്രത്തിനടുത്തുള്ള കടത്തിണ്ണയിൽ കഴിഞ്ഞുവരികയായിരുന്ന ഇദ്ദേഹം തീർത്തും അവശനായതിനേ തുടർന്ന് മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി ബന്ധുകളെ വിവരമറിയിച്ചു....
മട്ടന്നൂർ: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മട്ടന്നൂർ നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭാദ്ധ്യക്ഷ അനിതാവേണുവിന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. വാഹനങ്ങൾ നിർത്തിയിടുന്നതിനും വിവിധ റോഡുകളിലേക്ക് കടന്നുപോകുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലംഘിക്കുന്നവർക്കെതിരെ പൊലീസ്...
മുട്ടന്നൂർ : ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രമായ മുട്ടന്നൂർ കോൺകോർഡ് കോളേജിൽ ബിരുദ, ബിരുദാനന്തര, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 വരെയാക്കി. ഫോൺ : 04902486633, 9744315968.
മട്ടന്നൂർ : സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. ഞായറാഴ്ച ഉച്ചയോടെ മട്ടന്നൂർ ബസ്സ്റ്റാന്ഡിലായിരുന്നു സംഭവം. സമയത്തെ ചൊല്ലിയുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും കൈയ്യാങ്കളിയിലും കലാശിച്ചത്. കണ്ണൂരിൽനിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഹരിശ്രീ, പ്രസാദം എന്നീ ബസ്സുകളിലെ ജീവനക്കാരാണ്...
മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ പുരുഷ വിഭാഗം വോളിബോൾ സ്പോർട്സ് ഹോസ്റ്റൽ തെരഞ്ഞെടുപ്പ് ജൂലൈ 12 രാവിലെ എട്ട് മണി മുതൽ മാങ്ങാട്ടുപറമ്പ കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്നു. 2022-23 അധ്യയന വർഷത്തിലേക്കുള്ള...
മട്ടന്നൂർ: വാഹനപരിശോധനക്കിടെ ലഹരിമരുന്നുമായി യുവാവ് പോലീസ് പിടിയിലായി. കോട്ടയം പൊയിൽ ഫഹദ് മൻസിൽ ഫഹദ് ഫഹാജസാണ് (31) രാത്രി കാല വാഹന പരിശോധനക്കിടെ പിടിയിലായത്. പാലോട്ടുപള്ളിയിൽ വെച്ച് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ...
മട്ടന്നൂർ : സി.പി.ഐ. മട്ടന്നൂർ മണ്ഡലം സമ്മേളനം ഒൻപത്, 10 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളനം ഒൻപതിന് വൈകീട്ട് അഞ്ചിന് ബസ്സ്റ്റാൻഡിൽ സംസ്ഥാന കൗൺസിൽ അംഗം സി.പി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്യും. പ്രതിനിധിസമ്മേളനം...
മട്ടന്നൂർ : മട്ടന്നൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ. ഭാഗം, കനത്ത മഴയിൽ പുഴയോരം ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാൽ ബുധനാഴ്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് മണി...
മട്ടന്നൂർ : മട്ടന്നൂരിൽ പുതുതായി ഉദ്ഘാടനം ചെയ്ത അഡീഷണൽ ജില്ലാ ട്രഷറിക്ക് ചുറ്റും വെള്ളക്കെട്ട് ദുരിതമാകുന്നു. മഴ ശക്തമായതോടെ ട്രഷറിയുടെ മുറ്റം പൂർണമായും വെള്ളക്കെട്ടിലാണ്. വെള്ളം കെട്ടിക്കിടക്കുന്നത് ട്രഷറിയിലേക്ക് എത്തുന്ന വയോധികരെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞമാസം 21-നാണ്...
മട്ടന്നൂർ : വഴിയാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനുമായി കൂടാളി പഞ്ചായത്തിൽ ‘ടേക്ക് എ ബ്രേക്ക്’ കെട്ടിടം ഒരുങ്ങുന്നു. കൂടാളി-ചാലോട് റോഡിൽ കൊയ്യോടൻ ചാലിലാണ് ‘ടേക്ക് എ ബ്രേക്ക്’ വരുന്നത്. 20 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന...