ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ (കെ എസ് എസ് എം) നേതൃത്വത്തിൽ മട്ടന്നൂർ നഗരസഭയിൽ ഒരുക്കുന്ന മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ (എം സി ആർ സി) നിർമ്മാണ പ്രവൃത്തി അന്തിമഘട്ടത്തിൽ....
മട്ടന്നൂർ : പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് സംഘം യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. മട്ടന്നൂർ മരുതായി സ്വദേശിയായ 41-കാരനിൽ നിന്നാണ് വിവിധ ഘട്ടങ്ങളിലായി 4,17,483 രൂപ തട്ടിയെടുത്തത്. കണ്ണൂർ...
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 55 ലക്ഷം രൂപ വരുന്ന 931 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. മുഹമ്മദ് ഷാഹിൽ എന്ന യാത്രകാരനിൽ നിന്നാണ് എയർപോർട്ട് പോലീസ് സ്വർണം പിടികൂടിയത്. ജ്യൂസ് മിക്സറിനുള്ളിൽ ഒളിപ്പിച്ച്...
മട്ടന്നൂര്‍ :മാലിന്യ സംസ്കരണത്തിന് മാത്രമല്ല മഴവെള്ളം സംഭരിക്കാനും ട്രെഞ്ചിംഗ് ഗ്രൗണ്ട് ഉപയോഗപ്പെടുത്താമെന്ന് കാട്ടുകയാണ് മട്ടന്നൂര്‍ നഗരസഭ. കരിത്തൂര്‍പറമ്പില്‍ സ്ഥിതി ചെയ്യുന്ന നഗരസഭയുടെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലാണ് മഴവെള്ള സംഭരണി നിര്‍മ്മിച്ചിട്ടുള്ളത്. ട്രെഞ്ചിംഗ് ഗ്രൗണ്ടിന്റെ ഒരു വശത്ത് സ്ഥിതി...
മട്ടന്നൂർ:മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മട്ടന്നൂർ നഗരസഭയുടെ മൂന്നാം കണ്ണ്. സർക്കാരിന്റെ മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി സ്ഥിരമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലങ്ങളിൽ സി .സി .ടി .വി ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് നഗരസഭ. ‘തേർഡ് ഐ...
മട്ടന്നൂര്‍ : അയ്യല്ലൂർ എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് കർക്കടകക്കഞ്ഞി. കർക്കടകം കഴിയുംവരെ ദിവസവും കുട്ടികൾക്ക് കർക്കടകക്കഞ്ഞി നൽകാനാണ് പിടിഎ തീരുമാനം. ‘നല്ല തലമുറ നല്ല ആരോഗ്യം’ എന്ന സന്ദേശവുമായാണ് ഒരുമാസം കുട്ടികൾക്ക് ഔഷധക്കൂട്ട് ചേർത്ത കർക്കടകക്കഞ്ഞി...
മട്ടന്നൂർ: എൻ.അബ്ദുല്ലത്തീഫ് സഅദി പഴശ്ശി അനുസ്മരണവും ത്രിദിന മർക്കസ് മുഈനിയ്യ സമ്മേളനവും ജൂലായ് 20,21,22 തീയതികളിൽ പഴശ്ശിയിൽ നടക്കും. കേരള മുസ്ലിംജമാഅത്ത് സംസ്ഥാന നേതാക്കളായ സയ്യിദ് ഖലീലുൽ ബുഖാരി, സയ്യിദ് അലി ബാഫഖി തങ്ങൾ, പേരോട്...
മട്ടന്നൂര്‍ : ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഉത്തിയൂര്‍ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്. ഞായര്‍ വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. ക്രിക്കറ്റ്...
മട്ടന്നൂര്‍: കളമശ്ശേരി മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാർഥിനി ശിവപുരം അയിഷാസില്‍ അബൂട്ടിയുടെ മകള്‍ ഡോക്ടര്‍ ഷംന തസ്നീം വിടപറഞ്ഞിട്ട് ഏഴാണ്ട്. നീതിനിഷേധത്തിന്റ വർഷങ്ങൾ കൂടിയാണ് കടന്നുപോയത്. പഠിക്കുന്ന കോളജിലെ ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം ഷംന വിട...
മട്ടന്നൂർ : നഗരസഭയുടെ നേതൃത്വത്തിൽ നഗരസൗന്ദര്യവൽക്കരണത്തിനുള്ള പ്രവൃത്തികൾ തുടങ്ങി. റോഡരികിൽ പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്ന പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ബസ് സ്റ്റാൻഡിന് മുന്നിലും ജങ്ഷനിലുമാണ് ചെടികൾ സ്ഥാപിക്കുന്നത്. ഇരുമ്പുവേലിയിലാണ് പൂച്ചെടികൾ ചട്ടികളിലാക്കിവയ്ക്കുന്നത്. നഗരസൗന്ദര്യവൽക്കരണം നടപ്പാക്കുമെന്ന് അഞ്ച് വർഷംമുമ്പ് നഗരസഭാ...