മാലൂർ: ചിത്ര പീഠത്തിൽ അടിക്കാടിന് തീപിടിച്ച് ഒരേക്കറോളം ഭൂമിയിൽഇ്7ഉയു7ഉയുയുയു നാശമുണ്ടായി.ഫാത്തിമ എന്നവരുടെ ഉടമസ്ഥതയിൽ വരുന്ന ഭൂമിയിലാണ് ശനിയാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. നാട്ടുകാർ പേരാവൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും, സേന സംഭവസ്ഥലത്തെത്തി അഗ്നിബാധകൂടുതൽ പ്രദേശങ്ങളിലേക്ക് വ്യപിക്കുന്നത് തടയുകയും...
മാലൂർ : പുരളിമല ചിത്രപീഠം മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം 26, 27 ( ശനി, ഞായർ) തീയതികളിൽ നടക്കും. ശനിയാഴ്ച രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വൈകിട്ട് ആറിന് വെള്ളാട്ടം, കളികപ്പാട്ട്, സന്ധ്യാവേല...
മാലൂർ : മാലൂർ-ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് കുറുകെ കോട്ടയിൽ പാലം നിർമിക്കുമെന്ന് കെ.കെ. ശൈലജ എം.എൽ.എ. പറഞ്ഞു. പുതിയ പാലം പണിയാനുദ്ദേശിക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരുമായി ചർച്ചനടത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പാലം...
പേരാവൂർ: മാലൂർ റോഡ് ടാറിംഗിൽ അഴിമതി നടത്തിയതായി പോസ്റ്റർ പ്രചരണം. വെള്ളർവള്ളി ടൗണിലാണ് പ്രതികരണ ശേഷിയുള്ള യുവാക്കൾ എന്ന പേരിൽ വ്യാപകമായി പോസ്റ്ററുകൾ പതിച്ചത്.റോഡ് നിർമാണത്തിൽ അഴിമതി നടത്താൻ പണം വാങ്ങിയ മാന്യന്മാരെ തിരിച്ചറിയുക, രാഷ്ട്രീയ...
മാലൂർ: റോഡിൽ നിന്നും കളഞ്ഞ് കിട്ടിയ 27000 രൂപയടങ്ങിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്കി.കോളാരിയിലെ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവർ പ്രജിയ്ക്കും യാത്രക്കാരനായ എ.വി.പ്രശാന്തിനുമാണ് ചൊവ്വാഴ്ച വൈകിട്ട് പേഴ്സ് കളഞ്ഞ് കിട്ടിയത്. ഇവർ മാലൂർ പോലീസ് സ്റ്റേഷനിൽ...
മാലൂർ : മാലൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ തോലമ്പ്ര യു.പി. സ്കൂൾ വിദ്യാർഥികൾക്കായുള്ള നീന്തൽ പരിശീലനം തുടങ്ങി. പഞ്ചായത്തംഗം എൻ. സഹദേവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് നെല്ലിക്ക മോഹനൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കെ.കെ. ഇന്ദിര,...
മാലൂർ : മെക്കാഡം ടാറിങ്ങോടെ നവീകരിക്കുന്ന തൃക്കടാരിപ്പൊയിൽ പേരാവൂർ റോഡിന്റെ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. രണ്ടാംഘട്ട മെക്കാഡം ടാറിങ് വ്യാഴാഴ്ച തൃക്കടാരിപ്പൊയിലിൽനിന്ന് തുടങ്ങി. മെക്കാഡം ടാറിങ് നടക്കുന്നതിനാൽ തൃക്കടാരിപ്പൊയിൽ-പേരാവൂർ റോഡിൽ ഒരാഴ്ചക്കാലം ഗതാഗതതടസ്സമുണ്ടാകും. വാഹനങ്ങൾ അറയങ്ങാട് റോഡ്...
മാലൂർ:പഞ്ചായത്തിലെ ഹരിതകർമ്മസേന അംഗങ്ങൾക്ക് വീണ് കിട്ടിയ സ്വർണ മാല ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേല്പിച്ചു. രണ്ടാം വാർഡിലെ യാദവം വീട്ടിൽ കെ. മഞ്ജുവിന്റെ കുട്ടിയുടെ ഒരു പവന്റെ സ്വർണ്ണമാലയാണ് നഷ്ടപ്പെട്ടത്. മാല ലഭിച്ച ഹരിത കർമ സേനാംഗങ്ങളായ...
മാലൂർ: പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾ എത്തുന്ന പാലുകാച്ചിപ്പാറയിലെ മാലിന്യം മുഴക്കുന്ന് വണ്ടർലസ്റ്റ് കൂട്ടായ്മ നീക്കം ചെയ്തു. സഞ്ചാരികൾ ഉപേക്ഷിച്ച കുപ്പികളടക്കമുള്ള മാലിന്യക്കൂമ്പാരം മുഴുവൻ നീക്കം ചെയ്തു. സിനേഷ്, സ്വരൂപ്, അരുൺ, മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മുഴക്കുന്ന്...
മാലൂർ : പാലുകാച്ചിപ്പാറയിൽ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറുന്നു. മലയും പാറക്കെട്ടുകളും ചേർന്ന അപൂർവ ദൃശ്യവിരുന്നാണ് പുരളിമലയുടെ ഭാഗമായ പാലുകാച്ചിപ്പാറയിലുള്ളത്. സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിലുള്ള പാറയുടെ സൗന്ദര്യം കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ആളുകൾ...