കോളയാട്: പറക്കാട് ട്രൈബൽ സെറ്റിൽമെന്റിൽ വ്യാഴാഴ്ച പുലർച്ചെയെത്തിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചു. എടാൻ കുമ്പ, റീന, വി.കെ. ചന്തു, വി.കെ. രവി, പി.സി. ഭാസ്കരൻ, വി.സി. വിജയൻ, ടി.സി. വിനോദ്, പി.കെ. ചന്തു, പി.സി....
കോളയാട് : അൽഫോൻസ പള്ളി തിരുനാൾ വെള്ളിയാഴ്ച തുടങ്ങും. വൈകിട്ട് 4.15-ന് ഇടവക വികാരി ഫാ. ഫിലിപ്പ് കാരക്കാട്ട് പതാക ഉയർത്തും. ദിവസവും വിശുദ്ധ കുർബാന, നൊവേന തുടങ്ങിയ തിരുക്കർമങ്ങൾക്ക് വൈദിക ശ്രേഷ്ഠന്മാർ കാർമികത്വം വഹിക്കും....
കോളയാട് : സെയ്ന്റ് സേവിയേഴ്സ് യു.പി. സ്കൂളിന്റെ മതിൽ ഇടിഞ്ഞു വീണു. തിങ്കളാഴ്ച ഉച്ചക്കുണ്ടായ കനത്ത മഴയിലാണ് സ്കൂൾ മതിലിന്റെ ഒരു വശത്തെ മൂല ഇടിഞ്ഞ് റോഡിലേക്ക് വീണത്.
കോളയാട് : മേനച്ചോടി ഗവ. യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കോളയാട് പഞ്ചായത്തംഗം ടി. ജയരാജൻ നിർവഹിച്ചു. പഞ്ചായത്തംഗം പി. ഉമാദേവി വായനാ വേദി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ വി.കെ....
കോളയാട്: രാഷ്ട്രീയത്തിലെ സൗമ്യതയുടെയും അന്തസ്സിന്റെയും മുഖമായിരുന്നു യു. മുകുന്ദനെന്ന് എം.കെ. രാഘവൻ എം.പി അന്തരിച്ച പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന യു. മുകുന്ദൻ അനുസ്മരണം കോളയാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
കോളയാട് : എടയാർ ഗവ.എൽ.പി.സ്കൂളിൽ താത്കാലിക അധ്യാപക ഒഴിവിലേക്ക് ജൂലൈ 12 വെള്ളിയാഴ്ച രാവിലെ പത്തിന് അഭിമുഖം നടക്കും.
കോളയാട് : രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെയും കൃഷിനാശത്തിന് നഷ്ടപരിഹാരത്തിനും വേണ്ടി കണ്ണവം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് ശനിയാഴ്ച പ്രതിഷേധ മാർച്ച് നടക്കും. കണ്ണൂർ ജില്ല കുറിച്യ മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ രാവിലെ 10.30-നാണ് ബഹുജന മാർച്ച് നടക്കുക.
കോളയാട് : പഞ്ചായത്തും ഗവ. ആയുർവേദ ഡിസ്പെൻസറി ചെമ്പുക്കാവും പറക്കാടിൽ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോളയാട് പഞ്ചായത്തംഗം റോയ് പൗലോസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ശ്രീഭ രഞ്ജിത്ത് അധ്യക്ഷത...
കോളയാട് : കാട്ടാന അക്രമണം പതിവായ പെരുവ പറക്കാടിലെ ജനവാസകേന്ദ്രത്തിലെ കൃഷിയിടത്തിൽ പകലും കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയെത്തിയ കാട്ടാനക്കൂട്ടം പറക്കാട് വിജയന്റേതുൾപ്പെടെ നിരവധി കർഷകരുടെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. രാവിലെ കൃഷിയിടത്തിൽ...
കോളയാട്: തുടർച്ചയായ എട്ടാം ദിനവും കോളയാട് പഞ്ചായത്തിൽ കാട്ടാനകളുടെ ആക്രമണം തുടരുന്നു. നിടുംപൊയിൽ ചെക്കേരി കരിമ്പിൽ ഞായറാഴ്ച പുലർച്ചെയെത്തിയ കാട്ടാനകൾ വ്യാപക നാശം വരുത്തി. മൂത്രാടൻ ചന്ദ്രൻ, തെനിയാടൻ ബിനു, ഇ. സജേഷ് എന്നിവരുടെ തെങ്ങുകൾ...