എടയാർ : കോളയാടിൽ മിനി ലോറിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. വെള്ളിയാഴ്ച സന്ധ്യയ്ക്ക് എടയാർ കൊളത്തായി ബി.എസ്.എൻ.എൽ. ടവറിന് സമീപത്താണ് സംഭവം. കഴിഞ്ഞ ദിവസം ഇവിടുന്ന് രൂക്ഷ...
കോളയാട് : പെരുവയിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ ആകെയുണ്ടായിരുന്ന സഞ്ചാര മാർഗം പുഴയെടുത്തതിന്റെ ദുരിതത്തിലാണ് ആക്കംമൂല-ചന്ദ്രോത്ത് പ്രദേശവാസികൾ. 50 പട്ടികവർഗ കുടുംബങ്ങളും പൊതുവിഭാഗത്തിൽപ്പെടുന്ന അഞ്ച് കുടുംബങ്ങളുമുൾപ്പടെ 55 കുടുംബങ്ങളുടെ ഏകാശ്രയമാണ് ഇല്ലാതായത്. ആക്കം മൂല കോളനിക്കാർക്ക്...
ചിറ്റാരിപ്പറമ്പ് : കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തന രഹിതമായ ക്യാമറകൾ പ്രവർത്തന സജ്ജമാക്കാൻ കണ്ണവം പോലീസും ക്യാമറ ജനകീയ കമ്മിറ്റിയും പ്രവർത്തനം തുടങ്ങി. കണ്ണവം പോലീസ് സ്റ്റേഷനിൽ 2018-ൽ സ്ഥാപിച്ച 100 ക്യാമറകളിൽ കുറെയെണ്ണം...
കോളയാട്: പറക്കാട് ട്രൈബൽ സെറ്റിൽമെന്റിൽ വ്യാഴാഴ്ച പുലർച്ചെയെത്തിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചു. എടാൻ കുമ്പ, റീന, വി.കെ. ചന്തു, വി.കെ. രവി, പി.സി. ഭാസ്കരൻ, വി.സി. വിജയൻ, ടി.സി. വിനോദ്, പി.കെ. ചന്തു, പി.സി....
കോളയാട് : അൽഫോൻസ പള്ളി തിരുനാൾ വെള്ളിയാഴ്ച തുടങ്ങും. വൈകിട്ട് 4.15-ന് ഇടവക വികാരി ഫാ. ഫിലിപ്പ് കാരക്കാട്ട് പതാക ഉയർത്തും. ദിവസവും വിശുദ്ധ കുർബാന, നൊവേന തുടങ്ങിയ തിരുക്കർമങ്ങൾക്ക് വൈദിക ശ്രേഷ്ഠന്മാർ കാർമികത്വം വഹിക്കും....
കോളയാട് : സെയ്ന്റ് സേവിയേഴ്സ് യു.പി. സ്കൂളിന്റെ മതിൽ ഇടിഞ്ഞു വീണു. തിങ്കളാഴ്ച ഉച്ചക്കുണ്ടായ കനത്ത മഴയിലാണ് സ്കൂൾ മതിലിന്റെ ഒരു വശത്തെ മൂല ഇടിഞ്ഞ് റോഡിലേക്ക് വീണത്.
കോളയാട് : മേനച്ചോടി ഗവ. യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കോളയാട് പഞ്ചായത്തംഗം ടി. ജയരാജൻ നിർവഹിച്ചു. പഞ്ചായത്തംഗം പി. ഉമാദേവി വായനാ വേദി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ വി.കെ....
കോളയാട്: രാഷ്ട്രീയത്തിലെ സൗമ്യതയുടെയും അന്തസ്സിന്റെയും മുഖമായിരുന്നു യു. മുകുന്ദനെന്ന് എം.കെ. രാഘവൻ എം.പി അന്തരിച്ച പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന യു. മുകുന്ദൻ അനുസ്മരണം കോളയാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
കോളയാട് : എടയാർ ഗവ.എൽ.പി.സ്കൂളിൽ താത്കാലിക അധ്യാപക ഒഴിവിലേക്ക് ജൂലൈ 12 വെള്ളിയാഴ്ച രാവിലെ പത്തിന് അഭിമുഖം നടക്കും.
കോളയാട് : രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെയും കൃഷിനാശത്തിന് നഷ്ടപരിഹാരത്തിനും വേണ്ടി കണ്ണവം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് ശനിയാഴ്ച പ്രതിഷേധ മാർച്ച് നടക്കും. കണ്ണൂർ ജില്ല കുറിച്യ മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ രാവിലെ 10.30-നാണ് ബഹുജന മാർച്ച് നടക്കുക.