കേളകം: ഇരട്ടത്തോടിന് സമീപം തോട്ടിൽ ചാടിയ ആദിവാസി കോളനിയിലെ കൂടത്തിൽ അജിത്തിനെ കണ്ടെത്താനായില്ല.തിങ്കളാഴ്ച പകൽ മുഴുവൻ പേരാവൂർ അഗ്നി രക്ഷാ സേനയും സിവിൽ ഡിഫൻസ് ടീമും സംയുക്തമായി ഇരട്ടത്തോടിലും ബാവലിപ്പുഴയിൽ അണുങ്ങോട് വരെയും തിരച്ചിൽ നടത്തി....
കേളകം: ഉരുൾപൊട്ടിയ ദുരന്തമേഖലയിൽ കൈത്താങ്ങായി മോണിങ് ഫൈറ്റേഴ്സ് ഇൻഡ്യൂറൻസ് അക്കാദമിയിലെ കുട്ടിപ്പട്ടാളം. കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ദുരിതബാധിത മേഖലയിൽ രക്ഷാപ്രവർത്തനത്തിനായെത്തിയ സൈന്യം മടങ്ങിയെങ്കിലും ദുരന്തമേഖലയിൽ കൈത്താങ്ങായി ഈ നാട്ടുസൈന്യം സേവനത്തിൽ തന്നെയാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ മൂന്നുപേരെ...
കേളകം : ജില്ലയിലെ ആറളം വന്യജീവിസങ്കേതം സാങ്കേതികമായി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചിട്ടില്ല. ആറളം, കൊട്ടിയൂർ എന്നിവയാണ് ജില്ലയിലെ രണ്ടു വന്യജീവിസങ്കേതങ്ങളെങ്കിലും ആറളത്തിന്റെ കാര്യത്തിൽ നിയമപരമായി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചുള്ള അന്തിമ വിജ്ഞാപനം ഇറങ്ങിയിട്ടില്ലെന്ന് വിവരാവകാശരേഖ. കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ്...
കേളകം: കൊട്ടിയൂർ പാലുകാച്ചിമലയിൽ ജൂലായ് 31-ന് ഞായറാഴ്ച മുതൽ സഞ്ചാരികൾക്ക് പ്രവേശനം. രാവിലെ 10.30-ന് കണ്ണൂർ ഡി.എഫ്.ഒ. പി.കാർത്തിക് ആദ്യ ട്രക്കിങ് സംഘത്തിനുള്ള ഫ്ലാഗ് ഓഫ് കർമം നിർവഹിക്കും. പ്രവേശന ഫീസ് ഈടാക്കിയാണ് സഞ്ചാരികളെ മലയിലേക്ക്...
കേളകം : കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കർക്കടക വാവുബലി ബലിതർപ്പണം ക്ഷേത്രം മേൽശാന്തി എൻ.എസ്.ശർമയുടെ കാർമികത്വത്തിൽ വ്യാഴാഴ്ച രാവിലെ അഞ്ചുമുതൽ ക്ഷേത്ര ത്രിവേണിസംഗമ സ്ഥാനത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേളകം : സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗം ഇക്കണോമിക്സ് ജൂനിയർ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. 29 ന് 10ന് സ്കൂൾ ഓഫിസിൽ ഇന്റർവ്യൂ നടത്തും.
കേളകം: പാറത്തോട്ടിലെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റ പുതുപ്പറമ്പിൽ അംബരീഷ് (37) ,വിനീഷ് (40) പാറക്കടവിൽ, കിഴക്കേപ്പുറത്ത് സംഗീത് (32) ,എബി ,സൗരവ്,ഷമൽ,തോമസ് എന്നിവർ പേരാവൂർ താലൂക്കാസ്പത്രിയിൽ...
കേളകം : ഈ വർഷം എസ്.എസ്.എൽ.സി പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനം ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്കൂളിന് പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം...
അടക്കാത്തോട് : മോസ്കോയിൽ വന്യജീവി ആടുകളെ കടിച്ച് കൊന്നു. താന്നിവേലിയിൽ ജോസുകുട്ടിയുടെ മൂന്ന് ആടുകളെയാണ് അജ്ഞാത ജീവി കടിച്ച് കൊന്നത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
കേളകം: കേരള ജലഅതോറിറ്റി കൂത്തുപറമ്പ് സെക്ഷൻ ഓഫീസിനു കീഴിലെ കുടിവെള്ള കണക്ഷനുകളിലെ കുടിശ്ശിക നിവാരണവുമായി ബന്ധപെട്ടു 27 ന് കേളകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ കുടിശ്ശിക നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. കേളകം, പേരാവൂർ, മുഴക്കുന്ന്, കൊട്ടിയൂർ പഞ്ചായത്തുകളിലെ...