ഉളിയിൽ : ഉളിയിൽ-തില്ലങ്കേരി റോഡിൽ തെക്കംപൊയിൽ വളവിൽ അപകടഭീക്ഷണിയുയർത്തിയ മരം പൊതുമരാമത്ത് വകുപ്പ് അധികൃതർ മുറിച്ചുനീക്കി. അടിഭാഗം ദ്രവിച്ച് ഏതുസമയവും വീഴാവുന്ന അവസ്ഥയിലായിരുന്നു. മരത്തിന്റെ അപകടവാവസ്ഥയെക്കുറിച്ച് നേരത്തേ പലതവണ പരാതി നൽകിയിരുന്നു. സ്കൂൾ വിദ്യാർഥികളുൾെപ്പടെ നൂറുകണക്കിന്...
ഇരിട്ടി : കർണാടകത്തിൽനിന്ന് കേരളത്തിലേക്കുള്ള പ്രവേശനകവാടമാണ് കൂട്ടുപുഴ. നാല് പഞ്ചായത്തുകളുമായും മൂന്ന് നിയമസഭാ മണ്ഡലങ്ങളുമായും അതിർത്തി പങ്കിടുന്ന പ്രദേശം. അന്തസ്സംസ്ഥാനപാതയിലൂടെ നൂറുകണക്കിന് യാത്രാവാഹനങ്ങളും അതിലേറെ ചരക്കുവാഹനങ്ങളും കടന്നുപോകുന്ന പ്രദേശം. തലശ്ശേരി-വളവുപാറ അന്തസ്സംസ്ഥാനപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് കൂട്ടുപുഴയിൽ...
ഇരിട്ടി: പഴശ്ശി പദ്ധതിയുടെ ഐ.ബി ഓഫിസ് കാടുമൂടി നശിക്കുന്നു.പദ്ധതിയുടെ പ്രതാപകാലത്ത് ഒട്ടേറെ വി.ഐ.പികളും വി.വി.ഐ.പികളും ഉണ്ടും ഉറങ്ങിയും കഴിഞ്ഞ ബംഗ്ലാവ് കെട്ടിടമാണ് കാട്ടിനുള്ളിൽ നശിക്കുന്നത്.ഐ.ബി കെട്ടിടം കാലപ്പഴക്കത്താൽ ഉപയോശൂന്യമായി. ഐ.ബിയോട് അനുബന്ധിച്ചുള്ള പൂന്തോട്ടം വർഷങ്ങൾക്ക് മുമ്പ്...
ഇരിട്ടി : ജബ്ബാർക്കടവ് പാലത്തിന് സമീപത്തെ പഴശ്ശി ജലസംഭരണിയുടെ ഭാഗമായ പുഴയിൽ പ്രിന്റിങ്ങിനു വേണ്ടി ഉപയോഗിക്കുന്ന മഷി കലർത്തി. വെള്ളത്തിൽ കരിഓയിൽ പോലെ പൊങ്ങിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഇരിട്ടി നഗരസഭാധ്യക്ഷ കെ.ശ്രീലതയുടെ നേതൃത്വത്തിലുള്ള കൗൺസിലർമാരും...
ഇരിട്ടി: റോഡു മുറിച്ചുകടക്കവെ സ്വകാര്യ ബസിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഇരിട്ടിക്കടുത്ത് പുതുശ്ശേരിയിലെ പാറതൊട്ടിയിൽ ജേക്കബാണ് ( 78) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഇരിട്ടി പഴയ ബസ്...
ഇരിട്ടി: നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ ഇരിട്ടി സബ് ആർ. ടി. ഒ ഓഫീസിൽ നടത്താനിരുന്ന ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് ഡിസംബർ രണ്ടിന് യഥാക്രമം രാവിലെ 8.30ലേക്കും 10.30 ലേക്കും മാറ്റിയതായി ജോയിന്റ് ട്രാൻസ്പോർട്ട്...
ഇരിട്ടി : ഇരിട്ടിക്കടുത്ത് മാടത്തിയിൽ മത്സ്യമാർക്കറ്റിൽ നിന്ന് അരലക്ഷം രൂപ കവർന്ന കേസിൽ പ്രതി അറസ്റ്റിലായി. പേരാവൂർ തുണ്ടിയിലെ കൂരക്കനാൽ ഹൗസിലെ മത്തായി (65)യെ ആണ് ഇരിട്ടി പോലീസ് ഇൻസ്പെക്ടർ കെ.ജെ.വിനോയിയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ എൻ.വിപിൻ,...
ഉളിക്കൽ : ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിലെ സ്ഥാനാർഥികൾ മുഴുവൻ വിജയിച്ചു. എസ്.ടി. വിഭാഗം സ്ഥാനാർഥി നേരത്തേ എതിരില്ലാതെ വിജയിച്ചിരുന്നു. ഞായറാഴ്ച രാവിലെ മുതൽ വയത്തൂർ യു.പി. സ്കൂളിലാണ് തിരഞ്ഞെടുപ്പ് നടന്നത്....
ഉളിക്കൽ : മാട്ടറ പാലം ഉയരം കൂട്ടി പുതുക്കിപ്പണിയണമെന്ന ആവശ്യം പ്രഖ്യാപനത്തിലൊതുങ്ങി. 15 വർഷം മുൻപ് സ്ഥാപിച്ച പാലത്തിന് ഉയരം വളരെ കുറവാണ്. ഇതുകാരണം മഴക്കാലത്ത് മിക്ക ദിവസവും പാലം വെള്ളത്തിനടിയിലായിരിക്കും. വാഹനഗതാഗതം ദിവസങ്ങളോളം നിലയ്ക്കും....
കാക്കയങ്ങാട് : മലയോര ഹൈവേയിൽ അയ്യപ്പൻകാവ് നെല്ല്യാട് സ്വകാര്യ ഫാമിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് കൈവരിയില്ലാത്ത കലുങ്കിലേക്ക് വീണ് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി 11മണിയോടെ മണത്തണ ഭാഗത്തു നിന്നും ഇരിട്ടി...