ഇരിട്ടി: നഗരസഭയേയും മുഴക്കുന്ന് പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അത്തി – ഊവ്വാപ്പള്ളി റോഡ് കയ്യേറി മതില് നിർമിക്കുന്നതായി പരാതി. റോഡിന്റെ ടാറിംഗ് നടത്തിയ ഭാഗത്തു നിന്നും ഒരുമീറ്റർ പോലും ദൂരപരിധി വയ്ക്കാതെ മതില് നിർമിക്കുന്നതായാണ് പരാതി....
ഇരിട്ടി: ബി.എസ്.എൻ.എല്ലിന്റെ പൂട്ടിയിട്ട എക്സ്ചേഞ്ചുകൾ കേന്ദ്രീകരിച്ച് ജില്ലയിൽ വൻ മോഷണം. വിലപിടിപ്പുള്ള ഉപകരണങ്ങളടക്കം മോഷണം പോയി. ഇരിട്ടി, ആലക്കോട് മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നത്. ഇരിട്ടി എക്സ്ചേഞ്ചിന് കിഴിലെ കിളിയന്തറ, ഉളിയിൽ എക്സ്ചേഞ്ച്, ആലക്കോട്...
ഇരിട്ടി: ആറളം ഫാമിൽ കഴിഞ്ഞ ഞായറാഴ്ച മുതൽ ആരംഭിച്ച കാട്ടാന തുരത്തലിന്റെ 2-ാം ഘട്ടം വെള്ളിയാഴ്ച മുതൽ തുടങ്ങും . ഇതിൻ്റെ ഭാഗമായി സി.ആർ.പി.സി 144 നിയമ പ്രകാരം 3 ദിവസത്തേക്ക് ആറളം ഫാമിൽ സബ്...
ഇരിട്ടി:ആറളം ഫാമില്‍ നിന്നും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കാട്ടാനകളെ തുരത്തുന്നതിനാലും ആറളം ഫാമില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാലും കുട്ടികളുടെ സുരക്ഷ പരിഗണിച്ച് ആറളം ഫാം സ്കൂളില്‍ പത്താം തരം വിദ്യാര്‍ത്ഥികള്‍ക്കായി നടന്നു വരുന്ന റസിഡന്‍ഷ്യല്‍ ക്യാമ്പും...
ഇരിക്കൂർ : അതിദാരിദ്ര്യ വിമുക്ത പഞ്ചായത്തായും സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കിയ പഞ്ചായത്തായും മലപ്പട്ടത്തെ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് മലപ്പട്ടം പഞ്ചായത്തിൽ ഉൾപ്പെട്ടിട്ടുള്ള 12 പേർക്കായി വിവിധ പദ്ധതികൾ നടപ്പാക്കിയാണ് അതിദാരിദ്ര്യ വിമുക്ത പഞ്ചായത്തായി മാറിയത്....
ഇരിട്ടി: മലയോര ഹൈവേ നവീകരണത്തിന്റെ ഭാഗമായുള്ള ടാറിംഗ് പ്രവൃത്തി നാട്ടുകാർ തടഞ്ഞു.മണത്തണ ഇരിട്ടി മലയോര ഹൈവേയില്‍ മടപ്പുരച്ചാലിലാണ് ടാറിംഗ് പ്രവൃത്തി നാട്ടുകാർ തടഞ്ഞത്.ദിനംപ്രതി വലിയ അപകടങ്ങള്‍ പതിവാകുന്ന മടപ്പുരച്ചാലിലെ വളവില്‍ വീതി കൂട്ടാതെ ടാറിംഗ് നടത്തിയതാണ്...
ഇരിട്ടി: പേരാവൂർ മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കാനെത്തിയ കണ്ണൂർ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ജയരാജന് നാനാ വിഭാഗം ജനങ്ങളുടെ ഊഷ്മള സ്വീകരണം. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ച സ്ഥാനാർഥി പ്രമുഖ...
ഇരിട്ടി : ഹൈക്കോടതിയുടെയും സർക്കാറിൻ്റേയും ഉത്തരവിന്റെ ഭാഗമായി യാത്രാതടസം സൃഷ്ടിക്കുന്ന ബോർഡുകൾക്കും നിരോധിത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന പ്രചരണങ്ങൾക്കെതിരെയും മാർച്ച് ഒന്നുമുതൽ കർശന അടപടികൾ സ്വീകരിക്കാൻ ഇരിട്ടി നഗരസഭ. നഗരസഭയുടെ പരിധിക്കുള്ളിൽ നടത്തുന്ന പരിപാടികൾക്ക് ഏഴ്...
ഇരിട്ടി : പായം പഞ്ചായത്തിലെ മാടത്തിൽ കല്ലുമുട്ടിയിൽ ആധുനികരീതിയിലുള്ള ഷോപ്പിങ് കോംപ്ലക്സും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് കീഴിൽ മൾട്ടി പ്ലക്സ് തീയേറ്ററും സ്ഥാപിക്കുന്നതായുള്ള വാർത്ത ഏറെ പ്രതീക്ഷയോടെയാണ് മലയോര ജനത കണ്ടത്. ആ പ്രതീക്ഷകളെയൊക്കെ...
ഇരിട്ടി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കുന്നോത്ത് മൂസാൻപീടിക സ്വദേശി വിജേഷ് കാരായിയെ (42) ആണ് ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ രക്ഷിതാക്കൾ ഇരിട്ടി പൊലീസിൽ നൽകിയ പരാതിയെ...