ഇരിട്ടി : വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ അയ്യൻകുന്ന് പഞ്ചായത്തിന്റെ അധീനതയിലുള്ള പുഴകൾ, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ നിന്നും മോട്ടോറുപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നതിന് പഞ്ചായത്ത് സെക്രട്ടറി നിരോധനം ഏർപ്പെടുത്തി. കിണറുകളിലെ ജലനിരപ്പ് താഴുന്നതായുള്ള പരാതിയെത്തുടർന്നാണ് നടപടി.
ഇരിട്ടി : പായം കല്ലുംമുട്ടിയിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിക്കുന്ന മൾട്ടിപ്ലസ് തിയേറ്ററിന്റെ അവസാനഘട്ട അവലോകനത്തിന് ഉന്നതതലസംഘമെത്തി. ഷോപ്പിങ് കോംപ്ലക്സിന്റെ മൂന്നാം നിലയിൽ നിർമിക്കുന്ന ഇരട്ട തിയേറ്ററുകൾക്കായി 7.22 കോടി...
ഇരിട്ടി:ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. പെരുവംപറമ്പ് ചടച്ചിക്കുണ്ടം ചീരങ്ങോട് ആദിവാസി കോളനിയിലെ ജിനേഷ് (31) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പനി ബാധിച്ചതിനെ തുടന്ന് കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന്...
ഇരിട്ടി : തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള കർണാടക അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും പരിശോധന ശക്തമാക്കി. കൂട്ടുപുഴയിൽ കേരള പോലീസും എക്സൈസും ആണ് വാഹന പരിശോധന ശക്തമാക്കിയിരിക്കുന്നത്. മാക്കൂട്ടം പോസ്റ്റിനോട് അനുബന്ധിച്ച് ഇലക്ഷൻ ചെക്ക് പോസ്റ്റ് കൂടി...
ഇരിട്ടി: പായം പഞ്ചായത്തിനു കീഴിലുള്ള പെരുമ്ബറമ്ബിലെ ഇരിട്ടി ഇക്കോ പാർക്കിനെ ഹരിത ടൂറിസം ഭൂപടത്തിലേക്കെത്തിക്കാൻ നടപടികള്‍ ആരംഭിച്ചു. അംഗീകാരം നേടുന്നതിനുള്ള സ്ഥാപനതല അവതരണം നടത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളും വഴികളും ഹരിത പെരുമാറ്റ ചട്ടത്തിന്റെ പരിധിയില്‍...
നടുവനാട്: സമദർശിനി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം സത്യാഗ്രഹത്തിൻ്റെ 100 വർഷം ആചരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എ.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റിയംഗം പി.വി. ബിനോയ് മാസ്റ്റർ...
ഇരിട്ടി: ഇരിട്ടിയില്‍ എ.ഐ ക്യാമറയെ പരീക്ഷിക്കാൻ അഭ്യാസം കാണിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. പലതവണ അമ്പതിലധികം തവണ നിയമലംഘനം നടത്തിയതോടെ മട്ടന്നൂർ സ്വദേശികളായ മൂവർ സംഘത്തെ എം.വി.ഡി കയ്യോടെ പിടികൂടുകയായിരുന്നു. എ.ഐ ക്യാമറ നോക്കി...
ഇരിട്ടി: കിളിയന്തറ കേന്ദ്രീകരിച്ചുള്ള മണല്‍ക്കടത്ത് വ്യാപകം. ഇന്നലെ കിളിയന്തറ ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ടിപ്പർ ലോറിയില്‍ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച പുഴ മണല്‍ ഇരിട്ടിയില്‍ പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 5.30...
ഇരിട്ടി: പരിപ്പുതോട് പാലത്തിന്റെ പൈലിംഗ് തുടങ്ങി. മേയ് മാസത്തില്‍ ഉപരിതല സ്ലാബ് വാർപ്പ് നടത്തി മഴക്കാലത്തിനു മുൻപ് ഗതാഗതത്തിനു തുറന്നു കൊടുക്കാൻ ലക്ഷ്യമിട്ടാണ് നിർമാണ പ്രവൃത്തികള്‍ നടത്തുന്നത്. 17 മീറ്റർ നീളവും എട്ട് മീറ്റർ വീതിയും...
ഇരിട്ടി : ഇരിട്ടിയിലെ അനിയന്ത്രിത ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും കാൽനടയാത്ര പോലും ദുഷ്കരമാകും വിധമുള്ള അശാസ്ത്രീയമായ വാഹന പാർക്കിങ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഇരിട്ടി നഗരസഭ തുടക്കമിട്ട ടൗൺ ട്രാഫിക് പരിഷ്കരണ നടപടികൾ ശക്തമാക്കണമെന്ന് ഇരിട്ടി നന്മ എജുക്കേഷണൽ...