കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ മുൻ സി.ഐ.യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് മുൻ സി.ഐ സൈജുവിനെയാണ് എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിന് സമീപമുള്ള മരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹ വാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ...
തിരുവനന്തപുരം : സംസ്ഥാനത്തെ റെയിൽവേ ജീവനക്കാർക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അവസരം നൽകാതെ ദക്ഷിണ റെയിൽവേ. കേരളത്തിലെയും തമിഴ്നാട്ടിലെയും റെയിൽവേ ഡിവിഷനുകളിലെ ടി.ടി.ഇ.മാർക്കും കൊമേഴ്സ്യൽ ക്ലർക്കുമാർക്കും 22 മുതൽ 27 വരെ റിഫ്രെഷർ ക്ലാസ് ഏർപ്പെടുത്തുകയായിരുന്നു....
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് ആനകളെ വിടില്ലെന്ന നിലപാടുമായി എലഫൻ്റ് ഓണേഴ്സ് അസോസിയേഷൻ. വനംവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പ്രതിഷേധിച്ചാണ് തീരുമാനം. വനംവകുപ്പിൻ്റെ ഡോക്ടർമാരുടെ പരിശോധനയുണ്ടെങ്കിൽ ആനകളെ വിടില്ലെന്നാണ് എലഫൻ്റ് ഓണേഴ്സ് അസോസിയേഷൻ്റെ നിലപാട്. പുതിയ ഉത്തരവിൽ കടുത്ത...
കോയമ്പത്തൂര്‍: കേരളത്തിലെ ആദ്യത്തെ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ സര്‍വ്വീസ് എത്തുന്നു. കോയമ്പത്തൂര്‍-ബെംഗളൂരു ഉദയ് എക്സ്പ്രസ് ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ട്രയല്‍ റണ്‍ ഇന്ന് (ഏപ്രില്‍ 17, ബുധനാഴ്ച്ച) നടത്തും. ട്രെയിനിന്റെ സര്‍വ്വീസ് പളനി വഴി പൊള്ളാച്ചിയിലേക്കും...
തിരുവനന്തപുരം: മദ്യപിച്ചുകൊണ്ട് വാഹനമോടിക്കുന്നതിനെതിരെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്. നിത്യേന റോഡുകളില്‍ സംഭവിക്കുന്ന അപകടങ്ങളില്‍ 20-30 ശതമാനത്തോളം അപകടങ്ങള്‍ക്ക് പ്രധാന കാരണം മദ്യപിച്ചുള്ള ഡ്രൈവിംഗാണെന്ന് കണക്കുകള്‍ പറയുന്നു. മദ്യമോ മറ്റ് ലഹരിപദാര്‍ത്ഥങ്ങളോ ചില മരുന്നുകളോ കഴിച്ചതിന് ശേഷമുള്ള...
മലപ്പുറം : ദേശാഭിമാനി മലപ്പുറം മുൻ ബ്യൂറോ ചീഫ് പാലോളി കുഞ്ഞുമുഹമ്മദ് അന്തരിച്ചു. പെരിന്തൽമണ്ണ ഇ.എം.എസ് ആസ്പത്രിയിലായിരുന്നു അന്ത്യം. സി.പി.എം മലപ്പുറം ഏരിയാ കമ്മിറ്റിയംഗം, മുനിസിപ്പൽ കൗൺസിലർ എന്നീ ചുമതലകളും നിർവഹിച്ചു.
തൃശൂര്‍: വരവൂര്‍ ജി.എച്ച്.എസ്.എസിലെ കായികാധ്യാപകനായ ടി.വി. സുജിത്തിനെ പിരിച്ചുവിട്ടു. അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്നാണ് സേവനത്തില്‍ നിന്ന് നീക്കി തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിട്ടത്. ‘2023ലെ മധ്യവേനലവധി കഴിഞ്ഞ് അനധികൃതമായി അവധിയില്‍ പ്രവേശിച്ചതിനും ജോലിക്ക്...
നോർക്കയുടെ ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പും സീലും പതിപ്പിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തിയുള്ള തട്ടിപ്പ് തടയാൻ ഹോളോഗ്രാമും ക്യു.ആർ കോഡും പുറത്തിറക്കി. ഉദ്യോഗസ്ഥരുടെ ഒപ്പും സീലും വ്യാജമായി നിർമിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിക്കുന്നതും വ്യാജ അറ്റസ്റ്റേഷൻ...
ന്യൂഡൽഹി : മെയ് പകുതിയോടെ കേരളത്തിൽ കാലവർഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുപടിഞ്ഞാറൻ, കിഴക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ ഒഴികെ രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും ഇക്കൊല്ലം മൺസൂണിൽ സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് പ്രവചനം. പസഫിക്ക്...
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വൈകിട്ട് മൂന്ന് മുതൽ നാളെ രാത്രി 11.30 വരെ 0.5...