പിണറായി സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കമായി. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തിയാണ് കർമ്മ പരിപാടി തയ്യാറാക്കിയിട്ടുള്ളത്. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും...
തൃശൂര്‍: സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലകളില്‍ കണ്ട്രോള് റൂമുകള്‍...
എൽ.പി.ജി ഉപഭോക്താക്കൾ ബയോമെട്രിക് മസ്റ്ററിങ്ങിനായി തിരക്ക് കൂട്ടേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. അപ്ഡേഷൻ പൂർത്തിയായിട്ടില്ല എങ്കിലും സേവനമോ ആനുകൂല്യങ്ങളോ നിഷേധിക്കില്ല. വിതരണ ഏജൻസികൾ മുഖേനയും കമ്പനികളുടെ ആപ്പ് വഴിയും അപ്ഡേഷൻ നടത്താം. ഓൺലൈൻ അപ്ഡേറ്റിന്...
റോഡ്സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ചെക്പോസ്റ്റ് നവീകരണത്തിനും സ്ത്രീയാത്രികരുടെ സുരക്ഷയ്ക്കുമായി സര്‍ക്കാര്‍ അനുവദിച്ച 26.78 കോടി രൂപ ചെലവിടാതെ മേട്ടോര്‍വാഹനവകുപ്പ് നഷ്ടപ്പെടുത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ പദ്ധതിവിഹിതമാണ് ഉപയോഗിക്കാതിരുന്നത്. തുക നഷ്ടമായത് സംബന്ധിച്ച് മോട്ടോര്‍വാഹനവകുപ്പും ധനവകുപ്പും പരസ്പരം പഴിചാരുകയാണ്. To...
തിരുവനന്തപുരം: വെള്ളറടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സുഹൃത്തിന്റെ വീടിന്റെ രണ്ടാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട സ്വദേശിയും തിരുവനന്തപുരം കോര്പ്പറേഷന് ഓഫീസിലെ ലോക്കല്‍ ഫണ്ട് ഓഡിറ്ററുമായ ഷാജി(43) ആണ് പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍...
കോഴിക്കോട്: ദേശീയപാത 66ല്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി, കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിങ്ങനെ...
തിരുവനന്തപുരം : കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് അതുവഴി കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ ട്രെയിനുകൾ റദ്ദാക്കി. രത്നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനുമിടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്. തിങ്കളാഴ്ച പുറപ്പെടേണ്ട ലോക്മാന്യതിലക് ടെർമിനസ്–തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്സ്പ്രസ്(16345),...
കൽപ്പറ്റ : വേനൽക്കാലത്ത് നാട്ടിലിറങ്ങിയ രാജവെമ്പാലകൾ ഇപ്പോൾ മഴക്കാലത്തും എത്തുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ഇണചേരൽ സമയത്തിനുണ്ടായ മാറ്റമാണ് ഇതിന് കാരണം. സാധാരണ ഫെബ്രുവരി ആദ്യമാണ് രാജവെമ്പാലയുടെ ഇണചേരൽ കാലം. പ്രജനനകാലത്താണ് ഇവ നാട്ടിലിറങ്ങുന്നതും പ്രകോപിതരാവുന്നതും....
തിരുവനന്തപുരം :സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധി നാളെ (ജൂലൈ 16, ചൊവ്വ). കലണ്ടര്‍ പ്രകാരം ചൊവ്വാഴ്ച തന്നെയാണ് അവധി അനുവദിച്ചിരിക്കുന്നത്.ജൂലൈ 17 ബുധനാഴ്ചയിലേക്ക് അവധി മാറ്റുമെന്ന് ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഇതുമായി ബന്ധപ്പെട്ട...
പൊതുജനങ്ങൾക്ക് വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട അപകട സാധ്യത അറിയിക്കാൻ പ്രത്യേക വാട്സാപ്പ് സംവിധാനം. കെ എസ് ഇ ബിയുടെ എമർജൻസി നമ്പരായ 9496010101 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശം അയക്കാം. അപകടസാധ്യതയുള്ള പോസ്റ്റ്, ലൈനിന്റെ ചിത്രത്തിനൊപ്പം...