കൊച്ചി : എ.ടി.എമ്മിൽനിന്ന് പണം തട്ടുന്ന സംഘം പൊലീസ് പിടിയിൽ. രാജസ്ഥാൻ അൽവാർ സ്വദേശികളായ ആഷിഫ് അലി സർദാരി (26), ഷാഹിദ് ഖാൻ (30) എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. എസ്.ബി.ഐ.യുടെ പോണേക്കര എ.ടി.എമ്മിൽനിന്ന്...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ച പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾക്കുള്ള മാർഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന കൂട്ടികൾക്ക് ജനുവരി 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് സ്കൂളുകളടച്ചത്. ഈ കാലയളവിൽ...
തൃശൂര്‍: കോളേജ് വിദ്യാര്‍ഥിക്ക് നേരെ തൃശൂരില്‍ സദാചാര ഗുണ്ടായിസം. വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്കാണ് ക്രൂര മര്‍ദനമേറ്റത്. തൃശൂര്‍ ചേതന കോളേജിലെ ബിരുദ വിദ്യാര്‍ഥി അമലിനെയാണ് മര്‍ദിച്ചത്. സഹപാഠിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം....
തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾക്ക് 21 മുതൽ പുതിയ സമയക്രമം. ഓരോ ക്ലാസും അടുത്ത ദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പുനഃസംപ്രേഷണം ചെയ്യും. എല്ലാ ക്ലാസുകളും www.firstbell.kite.kerala.gov.in പോർട്ടലിലും ലഭിക്കും....
പേരാവൂർ : വെള്ള കാർഡുകാർക്ക് ഈ വർഷാദ്യം മുതൽ നൽകുമെന്ന് പ്രഖ്യാപിച്ച അധിക അരി വിതരണം കണ്ണൂർ ജില്ലയിൽ തുടങ്ങിയില്ല. നീല, വെള്ള കാർഡുകാർക്കുള്ള സ്പെഷ്യൽ അരി വിതരണവും തുടങ്ങിയില്ല. വർഷാദ്യം മുതൽ വെള്ള കാർഡുകാരുടെ...
എറണാകുളം : പ്രോഗ്രാമിങ് വഴി കലയുണ്ടാക്കുന്ന ജനറേറ്റീവ് ആർട് വഴി ഏഴാം ക്ലാസുകാരൻ സമ്പാദിച്ചത് 6,60000 രൂപ. എറണാകുളം കളമശേരി രാജഗിരി സ്കൂളിലെ വിദ്യാർഥിയായ ഋഗ്വേദ് മാനസാണ് ശ്രദ്ദേയമായ നേട്ടം കൈവരിച്ചത്. പ്രോഗ്രാമിങ് ഉപയോഗിച്ച് കലയുണ്ടാക്കുന്ന...
തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒന്നാം തരംഗത്തില്നിന്നും രണ്ടാം തരംഗത്തില്നിന്നും വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍ത്തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്നാം തരംഗത്തെയും ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി പറഞ്ഞു. ...
മലപ്പുറം : യുവതിയുമൊത്തുള്ള സംഭാഷണങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ നാൽപതുകാരിയടക്കം ആറുപേരെ മലപ്പുറം ഡി.വൈ.എസ്.പി പി.എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കോട്ടക്കൽ പൊലീസും...
കൊച്ചി: എ.ടി.എമ്മിൽ പോയി ഷുഗറും പ്രഷറുമൊക്കെ ഒന്ന് പരിശോധിച്ചാലോയെന്ന് ആരെങ്കിലും ചോദിച്ചാൽ അദ്ഭുതപ്പെടേണ്ട. പണമെടുക്കാൻ മാത്രമല്ല ഇനി ആരോഗ്യ പരിശോധനയ്ക്കും എ.ടി.എം. സഹായിക്കും. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ.) നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ...
തിരുവനന്തപുരം: കോവിഡ് ബാധിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കോവിഡ് പോസിറ്റിവായി ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും പിന്നിടുകയോ മൂന്നു ദിവസങ്ങളിൽ പനി ഇല്ലാതിരിക്കുകയോ ചെയ്താൽ ഹോം ഐസൊലേഷൻ അവസാനിപ്പിക്കാം. ഹോം...