റോഡിലെ അമിതവേഗക്കാരെ ക്യാമറ പിടിച്ചാൽ ഇനി നേരേ കരിമ്പട്ടികയിലേക്ക്. മോട്ടോർ വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ് എൻഫോഴ്സ്മെന്റ് ക്യാമറാ സംവിധാനത്തിന്റെ സോഫ്റ്റ്വെയർ മാറി. ദേശീയപാതകളിലെ ക്യാമറ വാഹൻ സൈറ്റുമായി ലിങ്ക് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്. നിലവിൽ എറണാകുളം, കോഴിക്കോട്...
തിരുവല്ല: ബന്ധുവിനെ ട്രെയിൻ കയറ്റിവിടാനെത്തിയ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. കുന്നന്താനം ചെങ്ങരൂർചിറ സ്വദേശി അനു ഓമനക്കുട്ടൻ (32) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ...
കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ആരോപിച്ച് ലോഡ്ജ് ഉടമയിൽ നിന്ന് പണംതട്ടാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി റിൻസീന, ഓട്ടോഡ്രൈവർ ഷാജഹാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമം...
തിരുവനന്തപുരം: പുതിയ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനും നിലവിലുളളത് പുതുക്കാനും ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുവാൻ ഇനി ആയുർവേദ ഡോക്ടർമാർക്കും അനുമതി. ഫെബ്രുവരി 10ന് ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അലോപ്പതി ഡോക്ടർമാർക്കും ആയുർവേദത്തിൽ ബിരുദാനന്തര ബിരുദമുളള...
കോഴിക്കോട്: ശ്വാസകോശത്തിൽ വടുക്കൾ നിരന്ന് രോഗിയെ മരണത്തിലേക്ക് തള്ളിവിടുന്ന ഗുരുതര പ്രശ്നത്തിന് ചികിത്സ കണ്ടെത്താൻ വഴിതുറക്കുന്ന പഠനവുമായി മലയാളി ഗവേഷക. കോഴിക്കോട് ചേളന്നൂർ സ്വദേശി ഡോ.രചന ആർ.ചന്ദ്രൻ, യു.എസിൽ യേൽ യൂണിവേഴ്സിറ്റി കാർഡിയോവാസ്കുലർ സെന്ററിൽ ആറുവർഷം...
ശബരിമല:കുംഭമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എം.എൻ. പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഞായറാഴ്ച പുലർച്ചെമുതലാണ് ഭക്തർക്ക് പ്രവേശനം. വെർച്വൽ ക്യൂവിൽ ബുക്ക്...
തിരുവനന്തപുരം : ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള സ്റ്റേഷനുകളിൽ ക്യു.ആർ. കോഡ് ഉപയോഗിച്ചിട്ടുള്ള ഡിജിറ്റൽ പേമെന്റ് സംവിധാനം സജ്ജമായി. ഓട്ടോമെറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ (എ.ടി.വി.എം.) ക്യു.ആർ കോഡ് സ്കാൻചെയ്ത് മൊബൈൽ ആപ്പുകൾവഴി പണമടച്ച് ടിക്കറ്റെടുക്കാം. യാത്രാടിക്കറ്റുകളും...
തിരുവനന്തപുരം : പന്ത്രണ്ട് ജില്ലയിലെ 42 തദ്ദേശ വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപ്പട്ടിക പുതുക്കുന്നു. കരട് പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. അപേക്ഷകളും ആക്ഷേപങ്ങളും മാർച്ച് മൂന്നിന് വൈകിട്ട്...
പുതുക്കാട് : തൃശൂർ– എറണാകുളം റെയിൽ പാതയിൽ പുതുക്കാട് സ്റ്റേഷന് സമീപം ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. എൻജിനും നാല് വാഗണുകളും ട്രാക്കിൽനിന്ന് നീക്കി. ഒരു...
തൃശ്ശൂർ:രാജ്യത്തിനെതിരായ വാർത്തകൾ പ്രചരിപ്പിച്ചതിന് കഴിഞ്ഞ രണ്ടുമാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹികമാധ്യമ അക്കൗണ്ടുകൾ. യുട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലാണിവ. കേന്ദ്ര വാർത്താവിതരണമന്ത്രാലയമാണ് നടപടിയെടുത്തത്. റദ്ദാക്കിയതിൽ 55 എണ്ണം യുട്യൂബ് ചാനലുകളാണ്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും രണ്ടുവീതവും ഫെയ്സ്ബുക്കിൽ...