തിരുവനന്തപുരം : ഒരുലക്ഷത്തിൽ താഴെ വാർഷികവരുമാനമുള്ള, 40 ശതമാനത്തിലേറെ ഭിന്നശേഷിത്വമുള്ള ലോട്ടറി ഏജന്റുമാർക്ക് വികലാംഗക്ഷേമ കോർപ്പറേഷൻ ഓണത്തിന് 5,000 രൂപ നൽകും. ഇതിനുള്ള അപേക്ഷ സെപ്തംബർ 15ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ...
കോട്ടയം: കേരള കോൺഗ്രസ് വൈസ് ചെയർമാൻ സാജൻ ഫ്രാൻസിസ് അന്തരിച്ചു. മുൻ മന്ത്രി സി.എഫ്. തോമസിന്റെ സഹോദരനാണ്. ചങ്ങനാശേരി നഗരസഭാ മുൻ ചെയർമാനായിരുന്നു. ദൗതികശരീരം ചങ്ങനാശേരിയിലെ വസതിയിൽ എത്തിക്കും. സംസ്കാരം ശനിയാഴ്ച 2.30-ന് ചങ്ങനാശേരി മെത്രാപ്പോലിത്തൻ...
സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം വർധിച്ചു വരികയാണ്. പേവിഷബാധയ്ക്കുള്ള വാക്സിനെടുത്തിട്ടും മരണങ്ങളും തുടർക്കഥയാകുന്നു. ഈ സാഹചര്യത്തിൽ പേവിഷബാധ നിയന്ത്രിക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. നായകളിൽ നിന്നും പൂച്ചകളിൽ നിന്നുമുള്ള കടി...
കോഴിക്കോട് : പശ്ചിമബംഗാളിലെ കാനിങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കോഴിക്കോട് പിടിയിലായി. 24-പാർഗാന സ്വദേശിയായ രവികുൽ സർദാർ ആണ് പിടിയിലായത്. ബംഗാൾ സൈബർ സെൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ...
പന്തല്ലൂർ മുടിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ബൈക്ക് യാത്രികരായ വള്ളുവങ്ങാട് കുരിക്കൾ ഹൗസില്‍ മുഹമ്മദ് അമീൻ (20), കീഴാറ്റുർ സ്വദേശി ചുള്ളിയി മുഹമ്മദ് ഹിസാൻ (17) എന്നിവരാണ് മരിച്ചത്. പതിനൊന്നുമണിയോടെ മലപ്പുറം...
യാക്കരപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ തത്തമംഗലം സ്വദേശി സുവീഷിന്റേതെന്ന് (20) സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. ജൂലായ് 19 മുതലാണ് സുവീഷിനെ കാണാതാകുന്നത്. സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന സംശയത്തില്‍ സുവീഷിന്റെ അമ്മ...
മുഴുവൻസമയ പരിചരണംവേണ്ട ശാരീരിക -മാനസിക സ്ഥിതിയുള്ളവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന ആശ്വാസകിരണം പദ്ധതിക്ക് 42.5 കോടിയുടെ ഭരണാനുമതി. ആദ്യഗഡുവായി പത്തുകോടി നൽകാനും ഉത്തരവിട്ടു. മാനസിക- ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗമുള്ളവരെയും മുഴുവൻസമയ...
കുടുംബശ്രീ ഓണച്ചന്തകൾ സെപ്തംബർ ഒന്നിന് ആരംഭിക്കും. 1070 സി.ഡി.എസ് തല ഓണം വിപണന മേളയും പതിനാല് ജില്ലാ മേളയും ഉൾപ്പെടെ സംസ്ഥാനത്ത് 1084 മേള സംഘടിപ്പിക്കും. ജില്ലാമിഷൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സിഡിഎസ് വിപണന മേളകൾക്കാണ് മുൻതൂക്കം...
വാഴക്കുളം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ.യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻ കുരിശ് സ്വദേശി രാജേഷ്.കെ.മേനോനാണ് മരിച്ചത്. ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയോടെയാണ് സംഭവം. കഴിഞ്ഞ...
റവന്യൂരേഖകള്‍ വ്യാജമായി നിര്‍മിച്ച് കെ.എസ്.എഫ്.ഇ.യില്നിന്ന് വായ്പ തട്ടിയെടുക്കാനുള്ള ശ്രമം വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയെടുക്കാതെ റവന്യൂവകുപ്പും കെ.എസ്.എഫ്.ഇ.യും. വില്ലേജ് ഓഫീസറുടെ സീലും ഓഫീസ് മുദ്രയും വ്യാജമായി നിര്‍മിച്ച് ഭൂമിയുടെ സ്കെച്ച്, കൈവശാവകാശസര്‍ട്ടിഫിക്കറ്റ് എന്നിവ കൃത്രിമമായി...