കണ്ണൂർ : ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലേക്കുള്ള നഗരസഞ്ചയ പഞ്ചവത്സരപദ്ധതിക്കു ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്കരണം എന്നീ മേഖലകളിലെ സേവനനിലവാരം മെച്ചപ്പെടുത്തുന്ന നഗരസഞ്ചയങ്ങള്‍ക്കു മാത്രമാണ് പദ്ധതി വിഹിതത്തിനു അര്‍ഹതയുള്ളത്. അഞ്ചുവര്‍ഷത്തേക്കുള്ള...
കണ്ണൂർ: പേ വിഷബാധക്കുള്ള ആന്റി വാക്സിനുകൾ സ്വകാര്യ മേഖലയിൽ ആവശ്യത്തിന് ലഭിക്കുമ്പോഴും സർക്കാർ ആസ്പത്രികളിൽ കിട്ടാനില്ല. പേ വിഷബാധയേറ്റവർക്ക് 24 മണിക്കൂറിനുള്ളിൽ നൽകേണ്ട ആന്റി റാബീസ് വാക്സിൻ (എ.ആർ.എസ്) കുത്തിവെപ്പ് മരുന്നിനാണ് ക്ഷാമം. ജില്ലയിലെ മിക്ക...
കണ്ണൂർ : പഴയങ്ങാടിയിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയെ പീഡിപ്പിച്ച അമ്മാവനും മരുമകനും ഒളിവിൽ. വേങ്ങര സ്വദേശിക്കും പ്രായപൂർത്തിയാവാത്ത സഹോദരപുത്രനുമെതിരെയാണ് കേസ്. സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്....
പയ്യന്നൂർ : ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 55ാം തവണയും ഓട്ടൻതുള്ളൽ അവതരിപ്പിച്ച് ചരിത്രം കുറിക്കുകയാണ് കരിവെള്ളൂർ രത്നകുമാർ. 12ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച രത്നകുമാർ തുള്ളൽ കലയുടെ കുലപതിയായിരുന്ന പിതാവ് കെ.ടി.കുമാരനാശാനൊപ്പം 13ാം വയസ്സിലാണ്...
ചിറക്കൽ : ദർശനത്തിനെത്തുന്ന ഓരോരുത്തരും ഹൃദയത്തിൽ ചേർത്തുപിടിക്കും ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഈ ചുവർച്ചിത്രങ്ങൾ. ക്ഷേത്രത്തിന്റെ ഗോപുരനടയുടെ പൂമുഖത്താണ് ശ്രീകൃഷ്ണ ചരിതം വിശദമാക്കുന്ന ആകർഷകമായ ചുവർച്ചിത്രം ഒരുക്കിയിരിക്കുന്നത്. പഞ്ചവർണങ്ങളിൽ ഒരുക്കിയ ചിത്രങ്ങളെല്ലാം വിഷ്ണുപുരാണം അടിസ്ഥാനമാക്കിയാണ്....
കണ്ണൂർ : ജില്ലയിൽനിന്ന് ശേഖരിക്കുന്ന ഖര-ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നു. വരുന്ന സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ധനകാര്യ കമ്മിഷൻ ഗ്രാൻറിൽനിന്ന് ഒരുകോടി രൂപ മാറ്റിവെച്ചു. കക്കൂസ്...
നടുവിൽ : പൈതൽമലയിലും പരിസരങ്ങളിലും വെൺകുറിഞ്ഞി പൂക്കൾ വിരിഞ്ഞു. കാഴ്ചയിൽ കനകാംബര പൂക്കളോട് സാദൃശ്യമുള്ള വെൺകുറിഞ്ഞി ഏഴരക്കുണ്ട്, മുന്നൂർ കൊച്ചി, കരാമരം തട്ട്, വൈതൽക്കുണ്ട്, മഞ്ഞപ്പുല്ല് എന്നിവിടങ്ങളിലൊക്കെയുണ്ട്. കുറിഞ്ഞി കുടുംബത്തിൽ അംഗങ്ങൾ ഒരുപാടുണ്ട്. പശ്ചിമഘട്ടത്തിൽ ഏതാണ്ട്...
പരിയാരം : മരങ്ങളുടെ പച്ചപ്പിനുതാഴെ സിമന്റ് ബെഞ്ചുകളിൽ സായിപ്പന്മാരുടെ സായാഹ്ന വിശ്രമം. സൊറ പറഞ്ഞിരിക്കുന്നവരിൽ ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലെ വിസ്മൃതിയിലാവുന്ന രാജാജി പാര്ക്കിന് ഇങ്ങനെ ഒരു ഭൂതകാലമുണ്ട്. 1953 നവംബര്‍ 22...
പഴയങ്ങാടി : മാടായിപ്പാറയിൽ ഒരേക്കറോളം പുൽമേടും ജൈവവൈവിധ്യങ്ങളും കത്തിനശിച്ചു. പാറക്കുളത്തിനോടുചേർന്നുള്ള ഗുരുസമാധി സ്ഥലത്താണ് തീപിടിത്തമുണ്ടായത്. നാട്ടുകാർ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ എം. വിജിൻ എം.എൽ.എ.യും സ്ഥലത്തെത്തി. ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. പയ്യന്നൂരിൽനിന്ന് അഗ്നിരക്ഷാ സേന എത്തുമ്പോഴേക്കും...
നിടുമ്പൊയിൽ: വീട്ടുപറമ്പിൽ കൃഷിപ്പണിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്.നിടുംപുറംചാൽ കാഞ്ഞിരപ്പുഴയിലെ കൊളശ്ശേരി ജോണിനാണ് (59) ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ പന്നിയുടെ കുത്തേറ്റ് പരിക്കേറ്റത്.ജോണിനെ പേരാവൂരിലെ സൈറസ് ആസ്പത്രിയിൽ പ്രവെസിപ്പിച്ചു.ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആസ്പത്രി അധികൃതർ പറഞ്ഞു.