പെരളശ്ശേരി : റോഡരികിലെ ഉണങ്ങിയ മരം യാത്രക്കാർക്ക് ഭീഷണിയായി. മൂന്നുപെരിയ-ചെറുമാവിലായി-പാറപ്രം റോഡിലെ പുനത്തുംകണ്ടിമുക്കിലാണ് ഉണങ്ങിയ മരമുള്ളത്. ഇതിന്റെ ശിഖരങ്ങളെല്ലാം ഉണങ്ങിയിരിക്കയാണ്. നിരവധി ആളുകൾ ഇതിന് സമീപത്തുകൂടി നടന്നുപോകാറുണ്ട്. കൂടാതെ ഇതിന് സമീപത്തുകൂടി എച്ച്.ടി. വൈദ്യുതിലൈനും പോകുന്നുണ്ട്. മരം...
കണ്ണൂർ : പത്താംതരം ജയിച്ചിട്ടില്ലാത്ത 17നും 50 നും ഇടയിലുള്ള മുഴുവൻ പേരെയും ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു വർഷം കൊണ്ട് സൗജന്യമായി പത്താംതരം തുല്യത കോഴ്സ് വിജയിപ്പിക്കാനായി പദ്ധതി നടപ്പിലാക്കാൻ ജില്ലാ സാക്ഷരതാ...
തലശ്ശേരി: മാരകമയക്ക് മരുന്നുമായി തലശ്ശേരി സ്വദേശികളായ നാല് യുവാക്കൾ പിടിയിൽ. പോലീസിനെ കണ്ട് രക്ഷപ്പെടുന്നതിനിടയിൽ വീണ് സാരമായി പരിക്കേറ്റ മറ്റൊരു യുവാവിനെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. തലശ്ശേരി ജില്ലാ കോടതിക്കടുത്തുള്ള വിക്ടോറിയ ഹോട്ടലിൽ പോലീസും സ്പെഷ്യൽ...
പേരാവൂർ:എസ്.ഡി.പി.ഐ-പോപ്പുലർ ഫ്രണ്ട് അക്രമങ്ങൾക്കും ഭീകരവാദത്തിനുമെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംഘപരിവാർ സംഘടനകൾ പേരാവൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ആർ.എസ്.എസ് പ്രവർത്തകരായ സജിത്തിന്റെയും രഞ്ചിത്തിന്റെയും കൊലപാതകങ്ങൾ എൻ.ഐ.എ.അന്വേഷിക്കണമെന്നും സംഘപ്രവർത്തകരെസ്റ്റേഷനിൽ വിളിപ്പിച്ച് പോലീസ് കള്ളക്കേസുകളിൽ കുടുക്കുന്നത് അവസാനിപ്പിക്കണമെന്നും...
കണ്ണൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളുടെ സുതാര്യമായ നടത്തിപ്പ് ഉറപ്പു വരുത്തുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി ജില്ലയിൽ ഓംബുഡ്സ്മാൻ ഓഫീസ് പ്രവർത്തനമാരംഭിച്ചു. സിവിൽ സ്റ്റേഷൻ (അനക്സ്) രണ്ടാം നിലയിലാണ് ഓഫീസ്. തൊഴിലുറപ്പ് പദ്ധതിയുമായി...
കണ്ണൂർ : സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് ഈ വർഷം ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സിന് ആറ്...
കണ്ണൂർ : ബാങ്കിങ് മേഖലയുടെ ഉന്നമനം ലക്ഷ്യമിടുന്ന ജില്ലാതല കൺസൾട്ടേറ്റീവ് കമ്മറ്റി (ഡി.സി.സി), ജില്ലാതല റിവ്യൂ കമ്മറ്റി (ഡി.എൽ.ആർ.സി) യോഗങ്ങൾ യഥാക്രമം ജനുവരി ആറ്, ഏഴ് തീയതികളിൽ നടക്കും. വ്യാഴം രാവിലെ 10.30ന് കണ്ണൂർ കനറാ...
പെരളശ്ശേരി : പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ-ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധന കാമ്പയിനിന്റെ ഭാഗമായി പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടക്കുന്ന എല്ലാ കല്യാണങ്ങളിലും അനുബന്ധ ചടങ്ങുകളിലും ഹരിത പെരുമാറ്റ ചട്ടം നിർബന്ധമാക്കി. ഡിസ്പോസിബിൾ പ്ലേറ്റ്, പേപ്പർ...
കണ്ണൂർ : കണ്ണൂർ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാർഥികൾക്ക് തൊഴിൽ കണ്ടെത്തി നൽകുന്നതിനുള്ള പദ്ധതിയുമായി രണ്ട് മെഗാ ജോബ് ഫെയറുകൾ ജനുവരി 13, 14 തീയതികളിൽ നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കേരള ഡെവലപ്മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജി...
കണ്ണൂർ: കഴിഞ്ഞദിവസം മാവേലി എക്സ്പ്രസിൽ എ.എസ്.ഐ.യുടെ മർദ്ദനത്തിനിരയായ ആളെ തിരിച്ചറിഞ്ഞു. പീഡനമടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കൂത്തുപറമ്പ് നീര്വേലി സ്വദേശി ഷമീര്(50) എന്ന ‘പൊന്നന് ഷമീറാ’ണ് അതെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല....