പെരളശ്ശേരി : പെരളശ്ശേരിയിലെ മിനി എസ്റ്റേറ്റ് വളപ്പിൽ പ്ലാസ്റ്റിക് മാലിന്യം കുഴിച്ചുമൂടാൻ പഞ്ചായത്ത് അധികൃതർ ശ്രമിച്ചെന്ന് പരാതി. എന്നാൽ, വൃക്ഷത്തൈകൾ വളർത്തുന്നതിന് സ്ഥലമൊരുക്കാൻവേണ്ടി മാലിന്യങ്ങൾ താത്കാലികമായി മാറ്റുകമാത്രമാണ് ചെയ്തതെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം....
പിണറായി : പിണറായി പെരുമ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പിണറായി പെരുമ കലാകേന്ദ്രക്ക് സ്വന്തം കെട്ടിടമായി. ആറിന് വൈകിട്ട് 5.30ന് കമ്പനി മെട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. വൈകിട്ട് ആറിന്...
പറശ്ശിനിക്കടവ് : കോവിഡ് മൂന്നാംഘട്ട രോഗവ്യാപനത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. ഇനിമുതൽ ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ അന്നദാനം, ചായ, പ്രസാദം എന്നിവ സാധാരണപോലെ വിതരണം ചെയ്യും. കുട്ടികൾക്കുള്ള ചോറൂൺ വഴിപാട്...
കണ്ണൂർ: ആബുലൻസ് ഡ്രൈവർമാരെ ആരോഗ്യപ്രവർത്തകരായി പരിഗണിക്കണമെന്ന് കണ്ണൂരിൽ നടന്ന ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ (എ.ഒ.ഡി.എ.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ നടപടികൾ ഉണ്ടാകണമെന്നും സമ്മേളനം പ്രമേയത്തിൽ...
മട്ടന്നൂർ: യുക്രൈനിൽ നിന്ന് ഡൽഹിയിലെത്തിയ 11 വിദ്യാർഥികൾ ചൊവ്വാഴ്ച അർധരാത്രി 12.10ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തി.ഗോവയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇവരെത്തിയത്. പേരാമ്പ്ര സ്വദേശിനി ആര്യ പ്രകാശ്, ലെനിൻ (വയനാട്), ദിൽഷ (മാലൂർ), നവ്യ, അക്സ (രണ്ടു...
ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സബ്ഡിവിഷന് കീഴിൽ വരുന്ന ശ്രീകണ്ഠപുരം, ചെമ്പേരി, പയ്യാവൂർ, ഇരിക്കൂർ സെക്ഷനുകളിൽ ഉൾപ്പെട്ട ഗാർഹിക ഉപഭോക്താക്കൾക് സബ്സിഡിയോടെ സൗര നിലയം സ്ഥാപിക്കാൻ കെ.എസ്.ഇ.ബി.എൽ സൗര സ്പോട്ട് രജിസ്ട്രേഷൻ സംഘടിപ്പിക്കുന്നു. മാർച്ച് രണ്ടിന്...
പേരാവൂർ: മണത്തണ ഗവ.ഹയർ സെക്കന്ററി സ്കൂൾ 1987-88 എസ്.എസ്.എൽ.സി ബാച്ച് സംഗമം പേരാവൂർ ബേലീഫ് റൂഫ്ടോപ് ഹാളിൽ നടന്നു. ടി.പി.സന്തോഷ് അധ്യക്ഷത വഹിച്ചു.കെ.അനൂപ്,രാജീവൻ മണത്തണ,ബിനോയ് കൊട്ടിയൂർ, സാദിഖ്,എം.എ.ലാലു,ജയശ്രീ,സവിത,റിജി രാമചന്ദ്രൻ,ഉഷ തുടങ്ങിയവർ നേതൃത്വം നല്കി.സ്നേഹവിരുന്നും കലാപരിപാടികളും നടന്നു....
പയ്യന്നൂർ : കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതോടെ ഉത്സവ കാഴ്ചകളും അരങ്ങിലേക്ക്. 2 വർഷമായി ഷെഡുകളിൽ പൊടി പിടിച്ചു കിടക്കുന്ന കാഴ്ച ദൃശ്യങ്ങൾ പൊടിതട്ടി ചായം തേച്ച് പുറത്തെടുക്കുന്ന തിരക്കിലാണ് ഈ രംഗത്തുള്ള കലാകാരന്മാർ. ശിവരാത്രി...
കണ്ണൂർ : ആരോഗ്യമന്ത്രി നൽകിയ അന്ത്യശാസനവും ഫലം കണ്ടില്ല, ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണം പൂർത്തിയാക്കാൻ രണ്ടാം വട്ടവും നീട്ടി നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചു. ഇപ്പോഴത്തെ നിലയിൽ പണി തുടർന്നാൽ രോഗികളെ...
കണ്ണൂർ : ഒരുലക്ഷം പുതിയ സംരംഭകർക്ക് ഈ വർഷം കേരളത്തിൽ അവസരം നൽകുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ സഹകരണ വകുപ്പിന്റെ അംഗസമാശ്വാസനിധി സഹായ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ....