കണ്ണൂർ: പട്ടുവം കയ്യംതടത്തെ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങൾക്ക് ആനുകൂല്യം ലഭിക്കും. ഫോൺ: 8547005048, 7012798048.
കണ്ണൂർ: അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്കായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പോഷക ബാല്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചിറക്കൽ പഞ്ചായത്ത് 22ാം വാർഡിലെ കല്ലടത്തോട് അങ്കണവാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്...
കണ്ണൂർ : ജലസാഹസിക ടൂറിസം ഭൂപടത്തിലേക്ക് ചുവടുവെച്ച് കണ്ണൂരിലെ കാട്ടാമ്പള്ളി. സംസ്ഥാന സർക്കാരിന്റെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രവുമായി കാട്ടാമ്പള്ളി വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ്. പരിശീലന കേന്ദ്രം ആഗസ്റ്റ് പകുതിയോടെ തുറന്നു കൊടുക്കും. 1.80...
പേരാവൂർ: താലൂക്കാസ്പത്രി സ്ഥലത്ത് ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുന്ന പ്രവൃത്തി ആസ്പത്രി വികസന സമിതി അംഗങ്ങൾ തടഞ്ഞതായി പരാതി.ഇത് സംബന്ധിച്ച് എച്ച്.എം.സി അംഗങ്ങളായ മൂന്ന് പേർക്കെതിരെ ആസ്പത്രി സൂപ്രണ്ട് പേരാവൂർ പോലീസിൽ പരാതി നല്കി.ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുന്ന...
കണ്ണൂർ: വിവാഹത്തിന് പൊലീസുകാരെ വാടകയ്ക്ക് നൽകിയ സംഭവത്തിൽ പ്രതിഷേധവുമായി കണ്ണൂർ പൊലീസ് അസോസിയേഷൻ. പാനൂരിൽ നടന്ന വിവാഹത്തിന് കണ്ണൂർ അഡീഷണൽ പൊലീസ് സൂപ്രണ്ടാണ് നാല് പൊലീസുകാരെ വിട്ടുനൽകിയത്. സംഭവത്തിൽ പൊലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി....
കാഞ്ഞങ്ങാട്: രാവണേശ്വരം നമ്പ്യാരടുക്കത്ത് യുവാവിനെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ശിൽപനിര്മാണ തൊഴിലാളിയായ നീലകണ്ഠന് (35) ആണ് മരിച്ചത്. തലയ്ക്ക് പിന്നില്‍ ആഴത്തില്‍ വെട്ടേറ്റ നിലയിലാണ്. അടുത്തുതന്നെ താമസിച്ചിരുന്ന ബന്ധുവിനെ കാണാതായിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളെ...
കണ്ണൂർ : കണ്ണൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ. പാവന്നൂർമൊട്ട പഴശ്ശി സ്വദേശി സതീശനെയാണ് വളപട്ടണം എസ്.ഐ അറസ്റ്റ് ചെയ്തത്. 3 പെൺകുട്ടികളാണ് ഇയാൾക്കെതിരെ മയ്യിൽ പോലീസിൽ പരാതി നൽകിയത്.പോക്സോ പ്രകാരം കേസെടുത്ത മയ്യിൽ...
കണ്ണൂര്‍: മാട്ടൂലില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതയായിരുന്ന അഫ്ര (13) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഫ്രയുടെ സഹോദരന് മുഹമ്മദും എസ്എംഎ രോഗബാധിതനായിരുന്നു. മുഹമ്മദിന്റെ ചികിത്സാ ചെലവിനായി 18 കോടി...
കണ്ണൂർ : അഗ്നിരക്ഷാസേനക്ക് അനുവദിച്ച ‘മൾട്ടിയൂട്ടിലിറ്റി വാഹനങ്ങൾ’ക്ക് ഹൈടെക് രൂപംനൽകി തളിപ്പറമ്പ് അഗ്നിരക്ഷാസേനയിലെ ഡ്രൈവർ എം.ജി.വിനോദ്കുമാർ. മലയോര മേഖലയിലുള്ള അഗ്നിരക്ഷാസേനയ്ക്കാണ് മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ അനുവദിച്ചത്. ഇടുങ്ങിയ വഴികളിലൂടെയും മലമ്പാതകളിലൂടെയും വനത്തിലൂടെയും സഞ്ചരിക്കുവാൻ കഴിയുന്ന വാഹനമാണിത്....
കണ്ണൂർ: വിവാഹപ്രായം കഴിഞ്ഞിട്ടും പുരനിറഞ്ഞുനിൽക്കുന്ന യുവതീയുവാക്കളെ സഹായിക്കാൻ മുന്നിട്ടിറങ്ങി രണ്ട് പഞ്ചായത്തുകൾ. മുഖ്യമന്ത്രിയുടെ പഞ്ചായത്തായ പിണറായിയും തളിപ്പറമ്പിനടുത്തുള്ള പട്ടുവം പഞ്ചായത്തുമാണ് മാതൃക കാട്ടുന്നത്. കുറഞ്ഞത് 35 വയസെങ്കിലും ആയവർക്ക് രജിസ്റ്റർ ചെയ്യാം. പ്രായവും വിദ്യാഭ്യാസവും നോക്കി...