കണ്ണൂർ: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ യു.പി, ഹൈസ്കൂൾ ക്ലാസുകളിൽ അർധവാർഷിക പരീക്ഷ 13-ന് തുടങ്ങും. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ 15 നാണ് പരീക്ഷ ആരംഭിക്കുന്നത്. എല്ലാ ക്ലാസുകളിലും ഉള്ള പരീക്ഷകൾ 21-ന് സമാപിക്കും.
കണ്ണൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന അര്‍ഹരായ അപേക്ഷകര്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിക്കണമെന്ന തീരുമാനം നടപ്പാകുന്നില്ലെന്നും സംഭവത്തില്‍ കര്‍ശനമായി ഇടപെടുമെന്നും സംസ്ഥാന ന്യൂനപക്ഷ കമീഷൻ അംഗം പി. റോസ പറഞ്ഞു.അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിർണയിക്കാന്‍ ബാങ്കുകള്‍ക്ക്...
കണ്ണൂർ: ജില്ലയുടെ വികസനത്തിന് ആവശ്യമായ ആസൂത്രണത്തിന് വേണ്ടുന്ന സ്ഥിതി വിവരക്കണക്കുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ആവിഷ്കരിച്ച വിവരസഞ്ചയിക പദ്ധതിക്കായി വിവരശേഖരണം തുടങ്ങി. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തും സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പും സംയുക്തമായാണ്...
കണ്ണൂർ : ക്രിസ്മസിന് രണ്ടാഴ്ച മാത്രം ശേഷിക്കെ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് കുതിച്ച് ഉയരുന്നു. ഉത്സവ സീസണിൽ നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നവരെ ലക്ഷ്യമിട്ട് കൊള്ളലാഭം കൊയ്യാനൊരുങ്ങുകയാണ് സ്വകാര്യ ദീർഘദൂര ബസുകൾ. ക്രിസ്മസിന് അടുപ്പിച്ചുള്ള ദിവസങ്ങളിൽ...
കണ്ണൂർ: റിസർച്ച് സൊസൈറ്റി ഫോർ ഡയബറ്റിസ് ഇൻ ഇന്ത്യ കേരള ചാപ്റ്ററും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഫിസിഷ്യൻ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രമേഹ വിദഗ്ധരുടെ സംസ്ഥാന സംഗമം പത്തിന് രാവിലെ എട്ട് മണി മുതൽ കണ്ണൂർ...
നടുവിൽ : ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിൽ കുട്ടിപ്പുല്ലിന്റെ മുഖം തെളിയും. ഇതോടെ നടുവിൽ പഞ്ചായത്തിലെ നാലാമത്തെ വിനോദ സഞ്ചാര കേന്ദ്രമാകും കുട്ടിപ്പുല്ല്. ഇതു സംബന്ധിച്ച പദ്ധതികൾ പഞ്ചായത്ത് അധികൃതർക്ക് സമർപ്പിച്ചു. സാങ്കേതികാനുമതി ലഭിച്ചാൽ മറ്റ് നടപടികൾ...
കണ്ണൂർ: പിതാവ് പൊലീസിന് നേരെ വെടിയുതിർത്ത സമയത്ത് രക്ഷപ്പെട്ട വധശ്രമ കേസ് പ്രതിയെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം സ്റ്റേഷൻ പരിധിയിൽ ചിറക്കൽ ചിറക്ക് സമീപം വച്ച് രണ്ടുപേരെ ആക്രമിച്ച കേസിലെ പ്രതി റോഷൻ...
കണ്ണൂർ:ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗത്തിൽ അടിസ്ഥാനയോഗ്യതയിൽ മാറ്റം വരുത്തി നിയമനം നടത്താൻ വീണ്ടും ശ്രമം. മുൻ വർഷം യോഗ്യതകളിൽ മാറ്റം വരുത്തി നിയമനം നടത്താനുള്ള ശ്രമം നടന്നിരുന്നെങ്കിലും എതിർപ്പുയർന്നതിനെ തുടർന്ന് പിന്മാറുകയായിരുന്നു. നിലവിലെ നിയമപ്രകാരം ആരോഗ്യവകുപ്പിലെ ഹെൽത്ത്...
കണ്ണൂർ നോർത്ത് മുന്നിൽ തലശ്ശേരി: റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ രണ്ടാംദിനം പിന്നിട്ടപ്പോൾ 415 പോയന്റുമായി കണ്ണൂർ നോർത്ത് മുന്നിൽ. തളിപ്പറമ്പ് നോർത്ത് സബ് ജില്ലയാണ് 394 പോയന്റുമായി രണ്ടാമത്. ഇരിട്ടി (389), പയ്യന്നൂർ (386),...
കണ്ണൂർ: നിരക്ഷരത ഇല്ലാതാക്കാൻ ആരംഭിച്ച ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പദ്ധതിയിലൂടെ ജില്ലയിൽ 7000 പേർ പരീക്ഷയെഴുതും. ജില്ലയിൽ നേരത്തെ ഉൾപ്പെടുത്തിയ 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പദ്ധതിയിൽ നേരത്തേ പ്രത്യേകമായി ഉൾപ്പെടുത്തിയിരുന്നു. ശേഷിക്കുന്ന ഇടങ്ങളിലെ...