സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജനപദ്ധതി നടപ്പാക്കാനുള്ള സൂക്ഷ്മതല പരിപാടിയുടെ മാർഗരേഖ തയ്യാറായി. ഉടൻ നടപ്പാക്കാവുന്ന പദ്ധതികൾ, ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ എന്നിങ്ങനെ തരംതിരിച്ച് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാലുവർഷത്തിനുള്ളിലാണ് പൂർത്തീകരണം. സർവേയിലൂടെ ഇതിന്റെ ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നു. സംസ്ഥാന, ജില്ലാ,...
ലൈഫ് ഭവനപദ്ധതിയുടെ കരട് പട്ടികയിലെ ആക്ഷേപങ്ങൾ പരിശോധിച്ച് പുതുക്കിയ കരട് പട്ടിക 22-ന് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ടത്തിൽ 14009 അപ്പീലുകളും 89 ആക്ഷേപങ്ങളും ലഭിച്ചു. ഇതിൽ 12,220 അപ്പീലുകൾ ഭൂമിയുള്ള ഭവനരഹിതരുടേതും 1789 അപ്പീലുകൾ ഭൂമിയില്ലാത്ത ഭവനരഹിതരുടേതുമാണ്....
തിരുവനന്തപുരം: കുട്ടികൾക്കുള്ള ധീരതാപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദിഷ്ട ഫോറത്തിൽ സംസ്ഥാന ശിശുക്ഷേമസമിതിക്കു നൽകണം. ധീരതാപ്രവർത്തനം നടക്കുമ്പോൾ ആറിനും 18 വയസ്സിനുമിടയ്ക്ക് പ്രായമായ കുട്ടികൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 2021 ജൂലായ് ഒന്നിനും 2022 സെപ്റ്റംബർ 30-നും...
തിരുവനന്തപുരം: പഞ്ചായത്തുകളിൽ കെട്ടിടനിർമാണാനുമതിക്കുള്ള ഒരു അപേക്ഷ സമർപ്പിക്കേണ്ടത് മൂന്നുവിധത്തിൽ. രണ്ടു വ്യത്യസ്ത സോഫ്റ്റ്വേറുകളിൽ ഓൺലൈൻ അപേക്ഷ നൽകുകയും പകർപ്പ് നേരിട്ട് ഓഫീസിൽ എത്തിക്കുകയും വേണം. തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലാത്ത രണ്ട് സോഫ്റ്റ്വേറുകളും അപേക്ഷയിലെ സങ്കീർണതകളും കാരണം കുഴയുന്ന...
കണ്ണൂർ: പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രത്തിന്റെ ഔഷധക്കാപ്പിയും പപ്പടവും വിപണിയിലേക്ക്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കുരുമുളകിനോടൊപ്പം പ്രതിരോധശേഷി വർധിപ്പിക്കാനുതകുന്ന ആയുർവേദ ഔഷധങ്ങളും ചേർത്താണ് കാപ്പിപ്പൊടി നിർമിച്ചിരിക്കുന്നത്. ഈർപ്പം തട്ടിയാൽ പൂപ്പൽബാധയുണ്ടാകുന്നതിനാൽ ശർക്കര ചേർത്തിട്ടില്ല. കുരുമുളക് ഗവേഷണകേന്ദ്രത്തിലെത്തുന്നവർക്ക് കുരുമുളക് കാപ്പിയും...
കൊച്ചി: മൂന്നു മാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങളും ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി. 1963-ലെ കേരള പ്ലേസ് ഓഫ് പബ്ലിക് റിസോർട്ട് ആക്ട് പ്രകാരമുള്ള ലൈസൻസാണ് വേണ്ടത്. ക്ഷേത്രവും പള്ളിയും മോസ്കും പോലെ യുവാക്കളുടെ പുണ്യസ്ഥലമായി ജിംനേഷ്യം മാറിയിരിക്കുകയാണെന്നും...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയ്ബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 14, 15 തീയതികളിൽ രാവിലെ 10 മുതൽ രണ്ടുവരെ അഭിമുഖം നടത്തുന്നു. യോഗ്യത: എം.ബി.എ. (എച്ച്.ആർ.), ഡി.ഗ്രി/പി.ജി., എം.കോം., ബി.കോം, മാർക്കറ്റിങ്,...
ഉളിയിൽ: ടൗണിൽ നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് വൈദ്യുതി തുണിലിടിച്ച് അപകടം. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. പരിക്കേറ്റ ഡ്രൈവർ ഗൂഡലൂർ സ്വദേശി ശക്തിവേൽ (24) ഇരിട്ടി സ്വകാര്യ ആസ്പത്രിയിൽ ചികിൽസ തേടി. വാഹനത്തിൻ്റെ മുൻഭാഗവും വൈദ്യുതി...
ബെഞ്ചിൽ താളമിട്ടതിന് പ്രീ-മെട്രിക് ഹോസ്റ്റൽ വിദ്യാർഥിയെ വാച്ച്മാൻ ക്രൂരമായി മർദിച്ചതായി പരാതി. അടിച്ചിൽതൊട്ടി ആദിവാസി കോളനി നിവാസിയായ പത്താം ക്ലാസ് വിദ്യാർഥി വിനോദിനെയാണ് മർദിച്ചത്. കുട്ടി വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കൂടുതൽ...
മട്ടന്നൂർ : സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. ഞായറാഴ്ച ഉച്ചയോടെ മട്ടന്നൂർ ബസ്സ്റ്റാന്ഡിലായിരുന്നു സംഭവം. സമയത്തെ ചൊല്ലിയുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും കൈയ്യാങ്കളിയിലും കലാശിച്ചത്. കണ്ണൂരിൽനിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഹരിശ്രീ, പ്രസാദം എന്നീ ബസ്സുകളിലെ ജീവനക്കാരാണ്...