തിരുവനന്തപുരം അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്ക്ക് സര്ക്കാര് നിശ്ചയിച്ചിട്ടുള്ള നിരക്ക് മാത്രമേ നല്കേണ്ടതുള്ളൂവെന്ന് സംസ്ഥാന അക്ഷയ ഡയറക്ടര് അനു കുമാരി അറിയിച്ചു. സര്ക്കാര് അംഗീകരിച്ച സേവന നിരക്ക് പൊതുജനങ്ങള്ക്ക് കാണത്തക്കവിധം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദര്ശിപ്പിക്കണം....
മലപ്പുറം: പൊന്നാനിയിൽ ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്. സംശയ രോഗം കുടുംബ വഴക്കിലെത്തിയതോടെ ജെ. എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 ) യെയാണ് ഭർത്താവ് പടിഞ്ഞാറെക്ക സ്വദേശി കോയ കൊല്ലപ്പെടുത്തിയത്....
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. സുൽത്താൻ ബത്തേരി അഞ്ചാം മൈലിലാണ് സംഭവം. ലോറിക്ക് സൈഡ് കൊടുക്കവെ ബസ് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ബത്തേരി...
തിരുവവന്തപുരം : 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ ഇന്ന് (21-07-23) പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആര് ചേംബറില് നടക്കുന്ന വാര്ത്താ സമ്മേളനത്തില് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാകും അവാർഡുകൾ പ്രഖ്യാപിക്കുക....
പട്ടാപ്പകല് ആളുകള് നോക്കി നില്ക്കെ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി.തമിഴ്നാട്ടിലാണ് സംഭവം.ചെന്നൈയില് ട്രെയിനില് പഴക്കച്ചവടം ചെയ്യുന്ന രാജേശ്വരി എന്ന സ്ത്രീയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ബീച്ച് സ്റ്റേഷനില് നിന്നായിരുന്നു ഇവര് ട്രെയിനില് കയറിയത്. സൈദാപേട്ട് സ്റ്റേഷനിലാണ് രാജേശ്വരി ഇറങ്ങിയത്. രാജേശ്വരി...
വളപട്ടണം:കാട്ടാമ്പളളി കൈരളിബാറില് നിന്നും വളപട്ടണം കീരിയാട് സ്വദേശി ടി.പി റിയാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി ജിം നിഷാമിനെ പൊലിസ് അറസ്റ്റു ചെയ്തു. അഴീക്കോടു മൂന്നുനിരത്തില്നിന്നാണ് പ്രതിയെ ബുധനാഴ്ച്ച പുലര്ച്ചെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം അഴീക്കോട് മൂന്നുനിരത്ത്...
കണ്ണൂര്: പരിയാരത്തെ കണ്ണൂര് ഗവ.മെഡിക്കല് കോളേജിലെ സെക്യൂരിറ്റിജീവനക്കാരനെ മര്ദ്ദിച്ചുവെന്ന പരാതിയില് രോഗിയുടെ ബന്ധുവായ വാരം സ്വദേശിയായ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. കാര്ഡിയോളജി വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുളപുറത്തെ പി.സന്തോഷിനാണ് (50) ചൊവ്വാഴ്ച്ച രാവിലെ ഒന്പതുമണിയോടെ...
കണ്ണൂർ:പയ്യന്നൂർ കണ്ടങ്കാളിയിൽ മുലപ്പാല് തൊണ്ടയില് കുരുങ്ങി നവജാത ശിശു മരിച്ചു. പയ്യന്നൂര് കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തിൽ താമസിക്കുന്ന സതീഷ്-രാധിക ദമ്പതികളുടെ 49 ദിവസം മാത്രം പ്രായമായ ആൺ കുട്ടിയാണ് മരണപ്പെട്ടത്. ബുധനാഴ്ച്ചപുലര്ച്ചെ അഞ്ചു മണിയോടെ...
ഇരിക്കൂര് :നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്. ഇരിക്കൂർ ചേടിച്ചേരി എ. എൽ. പി സ്കൂളിന് സമീപം ഇന്ന് രാവിലെ ഒമ്പതരയോടെ ആണ് അപകടം. ഇരിക്കൂറിൽ നിന്നും മയ്യിലേക്ക് വരികയായിരുന്ന...
പേരാവൂര്:തൊണ്ടിയില് സ്വകാര്യബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം.കൊളക്കാട് ഭാഗത്ത് നിന്നും തൊണ്ടിയിലേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പും കൊട്ടിയൂര് ഭാഗത്തേക്ക് പോവുകയായിരുന്ന ബസും തമ്മിലാണ് മേലെ തൊണ്ടിയില് കുരിശുപള്ളിക്ക് സമീപം കൂട്ടിയിടിച്ചത്.അപകടത്തില് ആര്ക്കും പരിക്കില്ല.