ഇരിട്ടി: കണ്ണൂർ ജില്ലയിലെ പുന്നാട് നാലംഗ കുടുംബം വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പുന്നാട് സ്വദേശി രാജേഷും ഭാര്യ അബിതയും രണ്ട് മക്കളുമാണ് വിഷം കഴിച്ചത്. കടക്കെണിയിലായതിനെ തുടർന്നാണ് കടുംകൈക്ക് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു. നാലുപേരെയും ആശുപത്രിയിൽ...
ഊർങ്ങാട്ടിരി: കിണറടപ്പ് വള്ളിപ്പാലം ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിണറടപ്പൻ സ്വദേശി വിഷാഖ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് യുവാവിന്റെ വസ്ത്രങ്ങളും മറ്റും ചെറുപുഴയുടെ കരയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സംശയം ഉയർന്നതോടെ പ്രദേശവാസികൾ...
തിരുവനന്തപുരം: നിര്‍മാണം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ വിജിലന്‍സ് കേസെടുക്കും. നിര്‍മാണത്തിലെ അപാകതമൂലം റോഡ് പെട്ടന്ന് തകര്‍ന്നാല്‍ കരാറുകാര്‍ക്കും എന്‍ജിനീയര്‍ക്കുമെതിരേയാണ് കേസെടുക്കുക. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്....
തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് പേ വിഷബാധയ്ക്കതിരെ മൂന്ന് കുത്തിവയ്പ് എടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ. പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയെ (12) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു....
തലശേരി: ജില്ലയിലെ ഹൈസ്കൂളുകൾക്കായി നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ‘മായ’യുടെ പ്രദർശനം തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ നടന്നു.സിനിമ സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത...
പേരാവൂർ: താലൂക്കാസ്പത്രിയുടെ മാസ്റ്റർപ്ലാൻ പ്രാവർത്തികമാക്കുന്നതിനെതിരെ സ്വകാര്യവ്യക്തികൾ ഹൈക്കോടതിയിൽ നല്കിയ കേസിൽ കക്ഷി ചേരുന്നതിന് പൊതുപ്രവർത്തകൻ ഹർജി നല്കി.പേരാവൂർ മടപ്പുരച്ചാൽ സ്വദേശിയും പൊതുപ്രവർത്തകനുമായ ബേബി കുര്യനാണ് കേസിൽ കക്ഷി ചേരുന്നതിന് അഡ്വ. ബിമല ബേബി മുഖാന്തിരം ഹർജി...
തെരുവുനായശല്യം രൂക്ഷമായിരിക്കെ ഇവയെ പിടികൂടി വന്ധ്യംകരിക്കുന്ന പദ്ധതി അടുത്ത ആഴ്ച തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. തിരഞ്ഞെടുത്ത 30 കേന്ദ്രങ്ങളിലാണ് ആദ്യം നടപ്പാക്കുക. പട്ടിപിടിത്തക്കാരുടെ പട്ടിക പുതുക്കാനും നടപടി തുടങ്ങി. ഒരു നായയെ പിടികൂടി വന്ധ്യംകരിച്ച് തിരികെക്കൊണ്ടുവിടുന്നതിനുള്ള...
വിവാഹവീട്ടില്‍ നിന്ന് പത്തുപവനോളം സ്വര്‍ണാഭരണം കവര്‍ന്നു. മുട്ടിൽ മാണ്ടാട് സ്വദേശിനി വലിയ പീടിയേക്കല്‍ പാത്തുമ്മയുടെ വീട്ടിലാണ് മോഷണം. സെപ്റ്റംബര്‍ 25-ന് നടക്കുന്ന മകളുടെ വിവാഹത്തിന് വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. വ്യാഴാഴ്ച അര്‍ധരാത്രിക്കുശേഷമാണ് ആഭരണങ്ങള്‍ നഷ്ടമായ...
സംസ്ഥാനത്ത് വിതരണംചെയ്യുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താനും നിർമാണം നിയന്ത്രിക്കാനുമായി നിയമം വരുന്നു. ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം എന്നിവയുടെ ഉത്പാദനവും വിതരണവും നിയന്ത്രിക്കാൻ ലൈസൻസ് കർശനമാക്കുന്ന വ്യവസ്ഥകളുള്ളതാണ് മന്ത്രി ജെ.ചിഞ്ചുറാണി നിയമസഭയിൽ അവതരിപ്പിച്ച ബിൽ. തീറ്റകൾ...
കേളകം: ബേക്കറിയിൽ വെള്ളം കുടിക്കാനെത്തിയ സ്കൂൾ വിദ്യാർത്ഥിയെ ബേക്കറി ജീവനക്കാരൻ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായി പരാതി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേളകം പോലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച വൈകിട്ട് വിദ്യാർത്ഥി ബേക്കറിയിൽ വെള്ളം കുടിക്കാനെത്തിയപ്പോഴാണ് സംഭവം....