അമ്പലപ്പുഴ: വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ ട്യൂഷന് അധ്യാപകന് അറസ്റ്റില്‍. പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കരിമ്പിന്‍കാലായില്‍ ഫ്രെഡി ആന്റണി ടോമി(28)യെയാണ് പുന്നപ്ര എസ്.ഐ. റിയാസിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. സ്വകാര്യസ്കൂളില്‍...
കണ്ണൂർ: പയ്യന്നൂരില്‍ വന്‍ നിരോധിത പുകയില ഉത്പന്ന വേട്ട. മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. നാല് ലക്ഷത്തോളം രൂപയുടെ പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇരിട്ടി കീഴൂര്‍കുന്നിലെ കെ. മുഹമ്മദലി (51), പെരുമ്പുന്നയിലെ സി. കബീര്‍...
തൃശൂര്‍: കൊടകരയില്‍ വീടിന്റെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു. കൊപ്രക്കളം പുത്തന്‍വീട്ടില്‍ ജയന്തിയാണ് (53) മരിച്ചത്. തേങ്ങ ഇടാൻ ശ്രമിക്കുന്നതിനിടെ ടെറസില്‍ നിന്ന് കാല് വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എടത്തൊട്ടി: കൊട്ടയാട് തേനീച്ചയുടെ കുത്തേറ്റ് ഒൻപതു പേര്‍ക്ക് പരിക്ക്.കൊട്ടയാട് സ്വദേശികളായ മുണ്ടോളിക്കല്‍ പൗലോസ്, ഭാര്യ ചിന്നമ്മ, അറുമുഖന്, സുരേഷ്, സജീഷ്, കനകലത, ആദിദേവ്(12), ആര്‍ജവ്(8), ദര്‍ശിത്(5) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടിലേക്ക് പറന്നെത്തിയ തേനീച്ചകൂട്ടം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ...
തിരുവനന്തപുരം: തിരുവനന്തപുരം താലൂക്ക് ഓഫീസിനു സമീപത്തുവച്ച് ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന ദമ്പതിമാരെ തടഞ്ഞുനിര്‍ത്തി പോലീസ് അപമാനിച്ചതായി പരാതി. വണ്‍വേയില്‍ വാഹനം ഓടിച്ചതിനു പിഴ ആവശ്യപ്പെടുകയും അടയ്ക്കാമെന്നു പറഞ്ഞതിനെത്തുടര്‍ന്ന് ക്ഷുഭിതനായ എസ്.ഐ. തട്ടിക്കയറി സംസാരിച്ചതായുമാണ് പരാതിയില്‍ പറയുന്നത്. ഭാര്യ...
ന്യൂഡൽഹി:’ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’എന്ന വിവാദ ഡോക്യുമെന്ററിയുടെ നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ കേന്ദ്രത്തിനും ട്വിറ്ററിനും ഗൂഗിളിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കുവയ്ക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചുള്ള ഉത്തരവിന്റെ ആധികാരിക രേഖ...
കൊച്ചി: കേരളത്തില്‍ കാന്‍സര്‍ രോഗം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കാന്‍സര്‍ രോഗത്തിന് കേരളത്തിലെ 13 പ്രധാന ആശുപത്രികളില്‍ എട്ട് വര്‍ഷത്തിനിടെ ചികിത്സ തേടിയത് രണ്ടേകാല്‍ ലക്ഷം പേരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്_. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലാണ് കൂടുതല്‍...
കൊച്ചി: പുതിയ മോഡൽ ഗ്യാസ് സിലിണ്ടർ വിപണിയിലെത്തിച്ചിരിക്കുകയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ. സാധാരണ ഗ്യാസ് സിലണ്ടറുകളെക്കാൾ ഭാരക്കുറവും കൂടുതൽ സുരക്ഷയുമാണ് പ്രത്യേകത. തീ പടർന്നാലും ഈ സിലിണ്ടർ പൊട്ടിത്തെറിക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സാധാരണ ഗ്യാസ് സിലണ്ടറിന്റെ...
പേരാവൂർ: സംസ്ഥാന ബജറ്റ് നിരാശജനകവും വ്യാപാരി വിരുദ്ധവുമെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.വ്യാപാരി സമൂഹത്തെ എരിതീയിൽ നിന്നും വറചട്ടിയിലേക്ക് ബജറ്റ് തള്ളിയിട്ടിരിക്കുകയാണെന്ന് സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിൽ ആരോപിച്ചു. വ്യാപാരികളുടെതായ സമസ്ത മേഖലയിലും ഏർപ്പെടുത്തിയ...
ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചും സംസ്ഥാന ബജറ്റ്. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ നികുതി രണ്ട് ശതമാനം...