കണ്ണൂർ റൂറൽ ജില്ലാ രണ്ടാമത് പോലീസ് കായികമേളയിൽ പേരാവൂർ സബ്ഡിവിഷന് ചരിത്ര വിജയം

കണ്ണൂർ : കണ്ണൂർ റൂറൽ ജില്ലയുടെ രണ്ടാമത് പോലീസ് കായികമേളയിൽ പേരാവൂർ സബ്ഡിവിഷൻ വിജയിച്ചു. കഴിഞ്ഞ വർഷത്തെ ജേതാക്കളായ ഇരിട്ടി സബ് ഡിവിഷനെ 93 പോയന്റുകൾക്കെതിരെ 99 പോയന്റുകൾ നേടിയാണ് പേരാവൂർ സബ് ഡിവിഷൻ ചരിത്ര വിജയം നേടിയത്. രണ്ട് ദിവസമായി മാങ്ങാട്ടുപറമ്പ് കെ.എ.പി. ഫോർത്ത് ബറ്റാലിയൻ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളുടെ സമ്മാനദാനം ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർവഹിച്ചു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐ.പി.എസ്, കെ.എ.പി. ഫോർത്ത് ബറ്റാലിയൻ കമാൻ്റൻ്റ് വിഷ്ണുപ്രസാദ് ഐ.പി.എസ് എന്നിവർ സംബന്ധിച്ചു.