മാവോവാദി ആക്രമണ ഭീതി ശക്തം, കേരളത്തിലെ അഞ്ച് പോലീസ് സ്റ്റേഷനുകളുടെ സുരക്ഷ കൂട്ടി, ഡ്രോൺ-ഹെലികോപ്ടർ പരിശോധനയും

കൽപ്പറ്റ: മാവോവാദി ആക്രമണ ഭീതി ശക്തമായതിനെ തുടർന്ന് കേരളത്തിലെ അഞ്ച് പോലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിച്ചു.
മാവോവാദി സാന്നിധ്യം കൂടുതലായുള്ള വയനാട് ജില്ലയിലെ 5 പോലീസ് സ്റ്റേഷനുകളുടെ സുരക്ഷയാണ് വർധിപ്പിച്ചത്. വയനാട് ജില്ലയിലെ തിരുനെല്ലി, തലപ്പുഴ, തൊണ്ടർനാട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകൾക്കാണ് സുരക്ഷ വർധിപ്പിച്ചത്.
മാവോവാധി ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഭീഷണി ശക്തമായ സാഹചര്യത്തിൽ മേഖലയിലെ പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്.
മലയോരമേഖലയിലും തോട്ടങ്ങളിലും തണ്ടർ ബോൾട്ടിന്റെ പരിശോധനയാണ് കൂട്ടിയത്.ഡ്രോൺ, ഹെലികോപ്റ്റർ ഉപയോഗിച്ച് മാവോവാദിക്കായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്