കാട്ടാന ഉളിക്കൽ ടൗണിൽ; ജാഗ്രതാ നിർദേശം

ഉളിക്കൽ: ഉളിക്കൽ ടൗൺ പരിസരത്ത് ആന ഇറങ്ങിയതിനെ തുടർന്ന് ടൗണിൽ കടകളെല്ലാം അടക്കാൻ അധികൃതരുടെ നിർദ്ദേശം. വയത്തൂർ വില്ലേജിലെ എല്ലാ വിദ്യാലയങ്ങൾക്കും ഇന്ന് പ്രാദേശിക അവധിയും പ്രഖ്യാപിച്ചു. ഉളിക്കൽ ടൗണിലേക്കുള്ള ഗതാഗതം ഒഴിവാക്കണമെന്നും ഒൻപത് മുതൽ 14 വരെയുള്ള വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ ഇന്ന് തൊഴിലിടത്തിൽ ഇറങ്ങരുത് എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഉളിക്കൽ കേയാപറമ്പ് റോഡ് അടച്ചു.