കണ്ണൂര്‍ ജില്ലാ കേരളോത്സവം നവംബറില്‍

കണ്ണൂര്‍ : ജില്ലാ കേരളോത്സവം നവംബര്‍ 15ന് മുമ്പായി നടത്താന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 18ന് സംഘാടക സമിതി രൂപീകരിക്കും. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതികളുടെ തീരുമാനങ്ങള്‍ക്കും സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കി. 2023-24 വാര്‍ഷിക പദ്ധതി യോഗം ചര്‍ച്ച ചെയ്തു. ഒക്ടോബര്‍ 30, 31 തീയതികളില്‍ നടക്കുന്ന എന്‍.ആര്‍.ഐ സമ്മിറ്റില്‍ പങ്കാളിത്തം ഉറപ്പുവരുത്താനും യോഗത്തില്‍ ധാരണയായി.
സ്‌കൂളുകളില്‍ സോളാര്‍ സ്ഥാപിച്ചതിലൂടെ ഉണ്ടാവുന്ന വരുമാനം ജില്ലാ പഞ്ചായത്തിലേക്ക് അടക്കാനും ഇത് പിന്നീട് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി വിനിയോഗിക്കാനും തീരുമാനമായി.
സ്‌കൂഫെയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യാനും മറ്റുമായി കുടുംബശ്രീയുമായി ചേര്‍ന്ന് മാസത്തില്‍ ഒരുതവണ മോണിറ്ററി മീറ്റിംഗ് നടത്തും.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ. സുരേഷ് ബാബു, അഡ്വ. രത്നകുമാരി, യു.പി. ശോഭ, ടി. സരള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.വി. അബ്ദുല്‍ ലത്തീഫ്, ഭരണസമിതിയംഗങ്ങള്‍, വിവിധ വകുപ്പുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.