അലിഫ് പേരാവൂർ മിലാദ് സമ്മേളനം സമാപിച്ചു

പേരാവൂർ: അലിഫ് എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ മൂന്ന് ദിവസമായി നടന്ന മിലാദ് സമ്മേളനം സമാപിച്ചു. മഹറൂഫ് അൽ ജിഫ്രി മുഖ്യപ്രഭാഷണം നടത്തി. അഭിഭാഷകനായി എൻറോൾ ചെയ്ത അലിഫ് ജനറൽ മാനേജർ അഡ്വ: മിദ്ലാജ് സഖാഫിയെ ആദരിച്ചു. അബൂബക്കർ സിദ്ധീഖ് മഹമൂദി, അബ്ദുൽ സലീം അമാനി എന്നിവർ സംസാരിച്ചു. അലിഫ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാ-സാഹിത്യ മത്സരങ്ങളും മീലാദ് റാലിയും നടന്നു. അലിഫ് തൻസീൽ ഫെസ്റ്റിൽ ടീം ഓക്സ്ഫോർഡ് ഒന്നാംസ്ഥാനവും ടീം ഹാർഡ്‌വാർഡ്, ടീം സ്റ്റാൻഫോർഡ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി.