പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട 15 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു

ഇരിട്ടി: പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് തലചായ്ക്കാൻ വീടൊരുങ്ങുന്നു. പായം പഞ്ചായത്തിലെ കിളിയന്തറ പുനരധിവാസ കോളനിയിലാണ് പ്രളയ ബാധിതർക്കുള്ള വീടു നിർമാണം പൂർത്തിയാവുന്നത്. 2018ലെ പ്രളയത്തിൽ കൂട്ടുപുഴ പുറമ്പോക്കിൽ താമസിച്ചുവന്നിരുന്ന 15 കുടുംബങ്ങളുടെ വീടുകൾ പൂർണമായും നശിച്ചിരുന്നു.
അവർക്കാണ് ഹിന്ദുസ്ഥാൻ യൂനിലിവർ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പായം പഞ്ചായത്തിന്റെ സഹകരണത്തോടെ വീടു നിർമിച്ചു നൽകുന്നത്. വീടുകൾക്കായി അഞ്ചു കോടി മുപ്പത് ലക്ഷം രൂപയാണ് ഹിന്ദുസ്ഥാൻ യൂനി ലിവർ ചെലവഴിക്കുന്നത്. പ്രവൃത്തി പൂർത്തീകരിച്ച് വീടുകളുടെ താക്കോൽ ദാനം ഉടൻ നിർവഹിക്കാൻ സാധിക്കുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതീക്ഷ.