സമസ്ത നേതാവ് കെ.ടി അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

Share our post

ഇരിട്ടി : കണ്ണൂര്‍ ജില്ലയിലെ പ്രമുഖ മത പണ്ഡിതനും കണ്ണൂര്‍ ജില്ലാ ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും സമസ്ത ജില്ലാ മുശാവറ അംഗവുംസമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന ട്രഷററുമായിരുന്ന ഇരിട്ടി കീഴൂരിലെ ദാറുല്‍ റഹ്‌മ മന്‍സിലില്‍ കെ.ടി അബ്ദുല്ല മുസ്ലിയാര്‍ (80) അന്തരിച്ചു.

35 വര്‍ഷത്തോളം കാസര്‍ഗോഡ് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ടായും തൃക്കരിപ്പൂര്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്ന മൗലവി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ എന്ന നിലയില്‍ കേരളമൊന്നാകെ നിറഞ്ഞു നിന്നു പ്രവര്‍ത്തിച്ച നേതൃനിരയിലെ പ്രധാനിയായിരുന്നു.പുന്നാട് റിയാസുല്‍ ഹിക്കം മദ്രസ സദര്‍ മുഅല്ലിമായും മഹല്ല് ഖത്തീബ് ആയും ഏറെക്കാലം സേവനമനുഷ്ഠിച്ചിരുന്നു.

കീഴൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന പി. എം. എസ്. എ പൂക്കോയ തങ്ങള്‍ സ്മാരക ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് സ്ഥാപിക്കുന്നതില്‍ മുന്‍ നിന്നു പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയായിരുന്ന മൗലവി
സുന്നി മഹല്ല് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായും. ആദ്യകാലത്ത് സമസ്ത ഇരിട്ടി റെയിഞ്ച് ജനറല്‍ സെക്രട്ടറിയായും പ്രവത്തിച്ചിട്ടുണ്ട്.മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി റിയാദ് കെ.എം സി.സി ഏര്‍പ്പെടുത്തിയ മാനവ സേവ അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

ഭാര്യ: റാബിയമക്കള്‍: മുഹമ്മദ് ഫാറൂഖ്, ഷഫീഖ് (വ്യാപാരി കൂത്തുപറമ്പ്), അബ്ദുള്‍ കാദര്‍ ( ടി എന്‍ എച്ച് ഹോസ്പിറ്റല്‍ തളിപ്പറമ്പ്, മുസ്ലിം യൂത്ത് ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്), മുനീര്‍ പറമ്പായി (അധ്യാപകന്‍,കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്ലാം സഭ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ആയിഷ, ആരിഫ, ആബിദ.മരുമക്കള്‍: റയ്ഹാന, ഹഫ്‌സത്ത്, സുമൈയ്യ, ശുഹൈമ (അധ്യാപിക പത്തൊന്‍പതാം മൈല്‍ സീല്‍ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂള്‍), നിസാര്‍ (വ്യാപാരി ), സക്കീര്‍ (സൗദി), മുനീര്‍ (മദ്രസ അധ്യാപകന്‍, കാട്ടാമ്പള്ളി മയ്യില്‍)ഖബറടക്കം കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!