ആധാർ അപ്​ഡേഷൻ: കേരളം മുന്നിൽ, ദേശീയതലത്തിൽ മലപ്പുറം ഒന്നാമത്

Share our post

തി​രു​വ​ന​ന്ത​പു​രം: ആ​ധാ​ർ അ​പ്​​ഡേ​ഷ​നി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല ഒ​ന്നാ​മ​ത്. 2022 സെ​പ്​​റ്റം​ബ​ർ മു​ത​ൽ 2023 സെ​പ്​​റ്റം​ബ​ർ വ​രെ​യു​ള്ള ആ​ധാ​ർ വി​വ​ര​ച്ചേ​ർ​ക്ക​ലി​ലാ​ണ്​ മ​ല​പ്പു​റം ഒ​ന്നാ​മ​തെ​ത്തി​യ​ത്. യു​നീ​ക്​ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ​യു​ടെ(​യു.​ഐ.​ഡി.​എ.​ഐ) ക​ണ​ക്ക്​ പ്ര​കാ​രം അ​പ്​​ഡേ​ഷ​ൻ കാ​ര്യ​ത്തി​ൽ മു​ൻ​നി​ര​യി​ലു​ള്ള 20 ജി​ല്ല​ക​ളു​​ടെ പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ജി​ല്ല​ക​ളു​മു​ണ്ട്.

എ​റ​ണാ​കു​ള​മാ​ണ്​ ര​ണ്ടാ​മ​ത്. ക​ണ്ണൂ​ർ മൂ​ന്നാ​മ​തും. 2023 സെ​പ്​​റ്റം​ബ​റി​ലെ മാ​ത്രം ക​ണ​ക്കി​ലും ദേ​ശീ​യ​ത​ല​ത്തി​ൽ മ​ല​പ്പു​റം ഒ​ന്നാ​മ​താ​ണ്. അ​തേ​സ​മ​യം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ വ്യ​ത്യാ​സ​മു​ണ്ട്. ക​ണ്ണൂ​ർ ര​ണ്ടാ​മ​തും എ​റ​ണാ​കു​ളം മൂ​ന്നാ​മ​തും.

പ​ത്ത്​ വ​ർ​ഷം ക​ഴി​ഞ്ഞ​വ​രു​ടെ ആ​ധാ​റി​​​ലെ വി​വ​ര​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​ന്​ യു.​ഐ.​ഡി.​എ.​ഐ രാ​ജ്യ​വ്യാ​പ​ക​മാ​യി 2022 സെ​പ്​​റ്റം​ബ​ർ മു​ത​ലാ​ണ്​ ആ​ധാ​ർ അ​പ്​​ഡേ​ഷ​ൻ യ​ജ്ഞം ആ​രം​ഭി​ച്ച​ത്.

ആ​ധാ​റി​ലു​ള്ള പേ​രും വി​ലാ​സ​വും തെ​ളി​യി​ക്കുന്ന ര​ണ്ട്​ രേ​ഖ​ക​ൾ സ്കാ​ൻ ചെ​യ്ത്​ അ​പ്​​ലോ​ഡ്​ ചെ​യ്യു​ക​യാ​ണ്​ വേ​ണ്ട​ത്. സം​സ്ഥാ​ന​ത്ത്​ ഐ.​ടി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല പ്ര​ചാ​ര​ണ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. ഇ​താ​ണ്​ മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ കേ​ര​ള​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന്​ കാ​ര​ണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!