വാതിൽ തകർത്ത് മോഷണശ്രമം; നാടോടി യുവതികൾ പിടിയിൽ
ഇരിക്കൂർ : ആക്രി സാധനങ്ങൾ ശേഖരിക്കാനെത്തി ഗൃഹോപകരണങ്ങൾ കവർന്ന നാടോടി യുവതികൾ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ 5 പേരെയാണ് ഇരിക്കൂർ പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ബ്ലാത്തൂരിലെ ഷൈലയുടെ ആൾത്താമസമില്ലാത്ത വീട്ടിലാണു മോഷണം നടന്നത്.
പിൻഭാഗത്തെ വാതിൽ തകർത്തു അകത്തു കടന്ന ഇവർ വീട്ടുപകരണങ്ങൾ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. മൂന്നു പേരെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചു. രക്ഷപ്പെട്ട രണ്ടു പേരെ മഞ്ഞാങ്കരിയിൽനിന്നു പൊലീസ് പിടികൂടി. വീട്ടുകാർ പരാതി നൽകാത്തതിനാൽ യുവതികളെ വിട്ടയച്ചു.