മൂന്ന് കീടനാശിനികൾ കേന്ദ്രം നിരോധിച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാർ മൂന്ന് കീടനാശിനികൾ നിരോധിച്ചു. ഡൈക്കോഫോൾ ഡൈനോകാപ്, മൊതൊമിൽ എന്നിവയ്ക്കാണ് നിരോ ധനം. മോണോക്രോട്ടോ ഫോസ് 36% എസ്എൽ ഇനി ഉൽപാദിപ്പിക്കാൻ അനുമതി നൽകില്ല. നില വിലുള്ള സ്റ്റോക്ക് വിൽ ക്കാൻ അനുവദിക്കും.
നിരോധനം ഏർപ്പെടുത്തുന്നതിനായി 2020 ൽ കേന്ദ്രം കരടു വിജ്ഞാപനം പുറത്തിറക്കിയെങ്കിലും ഇതിനെതിരെ വിവിധ ഹൈക്കോടതികളിൽ ഹർജിയെത്തി.2021 ൽ രാജസ്ഥാൻ ഹൈക്കോടതി കരടു വിജ്ഞാപനം സ്റ്റേ ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിൽ ഈ സ്റ്റേ ഒഴിവായതോടെ വീണ്ടും കരട് പ്രസിദ്ധീകരിക്കുകയും പൊതുജനാഭിപ്രായം തേടുകയും ചെയ്തിരുന്നു.
കാർബോഫ്യൂറാൻ, മലാത്തിയോൺ അടക്കമു ള്ള 7 കീടനാശിനികൾ ചില വിളകൾക്ക് ഉപയോഗിക്കുന്നതിനും കൃഷി മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി.”കാർബോഫ്യൂറാൻ 3% സിജി’ ഒഴികെ മറ്റൊ രു കാർബോഫ്യൂറാൻ വകഭേദവും ഉപയോഗി ക്കാനാവില്ല. വെണ്ട, വഴുതനങ്ങ, കോളിഫ്ലവർ, തക്കാളി, ആപ്പിൾ, മാങ്ങ, മുന്തിരി, സോയാ ബീൻ തുടങ്ങിയവയുടെ കൃഷിക്ക് ‘മലാത്തിയോൺ ഉപയോഗിക്കാനാവില്ല.
ഏലക്കൃഷിക്ക് ക്വിനാൽഫോസ് പാടില്ല. കപ്പ, പേര തുടങ്ങിയവയ്ക്ക് ‘മാൻകോസെബ്’ പാടില്ല.ഉരുള ക്കിഴങ്ങ്, നിലക്കടല എന്നിവയ്ക്ക് ഓക്സിഫ്യൂറോഫെനും ഉപയോഗിക്കാൻ അനുമതിയില്ല.