Connect with us

Kerala

ജോലിയുണ്ട്‌, കൂലിയുണ്ട്‌; തെങ്ങുകയറാൻ ആളില്ലെന്ന്‌ നാളികേര വികസന ബോർഡ്‌

Published

on

Share our post

സംസ്ഥാനത്ത്‌ തെങ്ങുകയറാൻ പരിശീലനം നേടിയ 32,926 പേരുണ്ടായിട്ടും ആളെ കിട്ടാനില്ലെന്ന്‌ നാളികേര വികസന ബോർഡ്‌. 2011ൽ ആരംഭിച്ച പദ്ധതിപ്രകാരമാണ്‌ ഇത്രയുംപേർക്ക്‌ സൗജന്യപരിശീലനം നൽകിയത്‌. തെങ്ങുകയറ്റ യന്ത്രവും സൗജന്യമായി നൽകി. 94 രൂപ വാർഷിക പ്രീമിയത്തിൽ ഓരോരുത്തർക്കും അഞ്ചുലക്ഷത്തിന്റെ അപകട, മരണ ഇൻഷുറൻസും ഏർപ്പെടുത്തി. ദിവസം 4000 രൂപവരെ വരുമാനവും ഉറപ്പാക്കിയിട്ടും തെങ്ങുകയറാൻ ആവശ്യത്തിന്‌ ആളെ കിട്ടാനില്ലെന്ന്‌ ബോർഡ്‌ അസിസ്‌റ്റന്റ്‌ ഡയറക്‌ടർ മിനി മാത്യു പറഞ്ഞു.

‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം’ പദ്ധതിയിലൂടെ 12 വർഷത്തിനിടെ 1646 ബാച്ചുകളിലായി കേരളം, തമിഴ്‌നാട്‌, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലായി 66, 814 പേർക്കാണ്‌ പരിശീലനം നൽകിയത്‌. കൂടുതൽപ്പേരും കേരളത്തിലുള്ളവരാണ്‌. തമിഴ്‌നാട്ടിൽ 10,416 പേരും കർണാടകത്തിൽ 7243 പേരും ആന്ധ്രയിൽ 2489 പേരും പരിശീലനം നേടി. യന്ത്രം ഉപയോഗിച്ച്‌ തെങ്ങുകയറൽമുതൽ വിളവെടുപ്പ്‌, മണ്ട വൃത്തിയാക്കൽ, രോഗകീട നിയന്ത്രണം, മരുന്ന്‌ തളിക്കൽ, നേഴ്‌സറി പരിപാലനം, കൃത്രിമ പരാഗണം, വിത്തുതേങ്ങ സംഭരണം എന്നിവയിലാണ്‌ ആറുദിവസത്തെ പരിശീലനം. ഇതിനായി കോടികൾ ചെലവഴിച്ചെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടായില്ലെന്നാണ്‌ ബോർഡിന്റെ വിലയിരുത്തൽ. തെങ്ങുകയറാൻ ആളില്ലാത്തതിനാൽ വിളനാശവും കർഷകർക്ക്‌ വലിയ നഷ്‌ടവുമാണുണ്ടാകുന്നത്‌.

സംസ്ഥാനത്ത്‌ ഒരു പഞ്ചായത്തിൽ 10 തെങ്ങുകയറ്റക്കാരെയെങ്കിലും ആവശ്യമുണ്ടെന്നാണ്‌ ബോർഡിന്റെ കണക്ക്‌. ആകെ 10,000 പേർ എന്നു കണക്കാക്കിയാൽപ്പോലും നിലവിലെ ആവശ്യകതയുടെ പത്തിലൊന്നുപേരെപ്പോലും കിട്ടാനില്ല. പരിശീലനം നേടിയ കുറെപ്പേർ മുന്നറിയിപ്പില്ലാതെ രംഗം വിട്ടു. നല്ല വരുമാനമുള്ള സ്ഥിരജോലിയായിട്ടും പുതുതായി ആരും വരുന്നുമില്ല. ഈ സാഹചര്യത്തിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തെ ഒരു കുടക്കീഴിൽ സംഘടിപ്പിച്ച്‌ അവരുടെ സേവനം ആവശ്യക്കാർക്കെല്ലാം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോൾ സെന്റർ തുടങ്ങാൻ തീരുമാനിച്ചതായി മിനി മാത്യു പറഞ്ഞു.

കോൾ സെന്റർ നവംബറോടെ

സംസ്ഥാനത്താകെയുള്ള നാളികേര കർഷകർക്ക്‌ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിന്റെ സേവനം ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന കോൾ സെന്റർ കൊച്ചി കേന്ദ്രീകരിച്ച്‌ നവംബറിൽ ആരംഭിക്കും. തെങ്ങുകയറ്റ പരിശീലനം നേടിയ 1552 പേർ ഇതിനകം കോൾ സെന്ററിൽ പേര്‌ രജിസ്‌റ്റർ ചെയ്‌തു. ഇവരുടെ സേവനം ബ്ലോക്ക്‌, ഗ്രാമപഞ്ചായത്ത്‌ തലത്തിൽ ലഭ്യമാക്കും. സംസ്ഥാനത്തുള്ള 700 പേർക്ക്‌ പുറമെ 275 പേർ തമിഴ്‌നാട്ടിൽനിന്നും 227 പേർ ആന്ധ്രയിൽ നിന്നും 350 പേർ കർണാടകയിൽ നിന്നുമുള്ളവരാണ്‌. പ്രവർത്തനങ്ങൾ ആഴ്‌ചതോറും പരിശോധിച്ച്‌ ആവശ്യമായ മാറ്റങ്ങൾ വരുത്തും.

0484 2377266 എന്ന നമ്പരിലാണ്‌ പേരുകൾ രജിസ്‌റ്റർ ചെയ്യേണ്ടത്‌. സേവനസന്നദ്ധരായ മറ്റുള്ളവർക്കും ഇതിൽ പങ്കാളിയാകാം. അതിനായി പേര്‌, വിലാസം, ബ്ലോക്ക്‌/പഞ്ചായത്ത്‌, ഫോൺ നമ്പർ എന്നിവ 8848061240 എന്ന വാട്‌സ്‌ ആപ്‌ നമ്പരിലേക്ക്‌ അയക്കണം.


Share our post

Kerala

സൈബർ തട്ടിപ്പുകാരെ നേരത്തെ അറിയാം; വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ

Published

on

Share our post

തിരുവനന്തപുരം:സൈബർ സാമ്പത്തിക തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ തട്ടിപ്പുകാരുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കാൻ അവസരം. തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ടെന്നാണ് കേരള പൊലീസ് വ്യക്തമാക്കി.തട്ടിപ്പുകാരുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. Report & Check Suspect എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.ശേഷം Suspect Repository എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ, യു.പി.ഐ ഐ.ഡി, സാമൂഹമാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ഇതുവഴി പരിശോധിക്കാം. ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ അക്കാര്യം വ്യക്തമാക്കി ഇതിൽനിന്ന് മുന്നറിയിപ്പായി നൽകും. തട്ടിപ്പുകാർ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിലാസം, വാട്‌സ്ആപ് നമ്പർ, ടെലഗ്രാം ഹാൻഡിൽ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ, സാമൂഹമാധ്യമ വിലാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ഈ പോർട്ടലിൽ നൽകാനും അവസരമുണ്ട്.


Share our post
Continue Reading

Kerala

കെ-സ്‍മാര്‍ട്ടില്‍ സ്‍മാര്‍ട്ടായി കേരളം; ഇതുവരെ തീര്‍പ്പാക്കിയത് 23 ലക്ഷത്തിലധികം ഓണ്‍ലൈന്‍ അപേക്ഷകള്‍

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍റെ അടുത്ത തലമായി വിശേഷിപ്പിക്കപ്പെടുന്ന കെ-സ്മാര്‍ട്ടിലൂടെ ഇതിനോടകം തീര്‍പ്പാക്കിയത് 23 ലക്ഷത്തിലധികം അപേക്ഷകള്‍.2024 ജനുവരി ഒന്ന് മുതല്‍ 87 മുന്‍സിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും അടങ്ങുന്ന 93 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 3057611 ഫയലുകളാണ് ഇതിനോടകം കെ-സ്മാര്‍ട്ട് വഴി കൈകാര്യം ചെയിരിക്കുന്നതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇതില്‍ 2311357 ഫയലുകളും തീര്‍പ്പാക്കി. ആകെ കെ-സ്മാര്‍ട്ട് മുഖേന കൈകാര്യം ചെയ്ത ഫയലുകളുടെ 75.6 ശതമാനമാണ് ഇത്. 504712 ഫയലുകള്‍ നിലവില്‍ വിവിധ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുകയാണ്. ഈ ഫയലുകളുടെ അവസ്ഥ എന്താണെന്ന് ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍ക്ക് അറിയാന്‍ നിലവില്‍ സംവിധാനം കെ-സ്മാര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.ഭാവിയില്‍ ഇത് അപേക്ഷകന് അറിയാനുള്ള സംവിധാനവും ഒരുങ്ങും. 2025 ഏപ്രിലോടെ ത്രിതല പഞ്ചായത്തുകളിലും കെ-സ്മാര്‍ട്ട് സേവനം ലഭ്യമാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകും.


Share our post
Continue Reading

Kerala

ഫോണ്‍ ഉപയോഗം ഒരു മണിക്കൂറില്‍ കൂടുതലാണോ, മയോപിയ ഉറപ്പ്

Published

on

Share our post

മണിക്കൂറുകള്‍ ഫോണിനും കംപ്യൂട്ടറിനും മുന്നില്‍ ചെലവിടുന്നവരാണോ, നിങ്ങള്‍ക്ക് ഹ്രസ്വദൃഷ്ടി (മയോപിയ) സാധ്യത കൂടുതലാണെന്ന് പഠനം. പ്രതിദിനം ഒരു മണിക്കൂര്‍ എങ്കിലും സ്‌ക്രീന്‍ ടൈം ഉള്ളവര്‍ക്ക് പോലും ഹ്രസ്വദൃഷ്ടി പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചേക്കും എന്നാണ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന മെഡിക്കല്‍ ജേണലായ ജെഎഎംഎയില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നത്.അടുത്തുള്ള വസ്തുക്കള്‍ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും ദൂരെയുള്ള വസ്തുക്കള്‍ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മയോപിയ അഥവാ ഹ്രസ്വദൃഷ്ടി. കണ്ണിലെ ലെന്‍സിന്റെയോ കോര്‍ണ്ണിയയുടെയോ വക്രതയാണ് കാഴ്ചവൈകല്യമായ ഹ്രസ്വദൃഷ്ടിക്ക് കാരണമാകുന്നത്.

സ്‌ക്രീന്‍ സമയത്തില്‍ ദിവസേന ഒരു മണിക്കൂര്‍ വര്‍ധനവ് മയോപിയ വരാനുള്ള സാധ്യത 21 ശതമാനം വര്‍ധിപ്പിക്കും എന്നാണ് ശാസ്ത്രീയ പരിശോധനയുള്‍പ്പെടെയുള്ള വിശകലനങ്ങളുടെ പശ്ചാത്തലത്തില്‍ പഠനം ചൂണ്ടിക്കാട്ടുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായ പൂര്‍ത്തിയായവര്‍ വരെയുള്ള 335,000 പേരില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സ്‌ക്രീന്‍ സമയം ഹ്രസ്വദൃഷ്ടിക്ക് വഴി വയ്ക്കുന്നു എന്ന സാഹചര്യം ഗവേഷകര്‍ പറയുന്നത്. സ്‌ക്രീന്‍ സമയം ഒന്ന് മുതല്‍ നാല് മണിക്കൂര്‍ അധികം ഉള്ളവര്‍ക്ക് ഹ്രസ്വദൃഷ്ടി പിടിപെടാനുള്ള സാധ്യത പതിന്‍മടങ്ങാണെന്നും റിപ്പോര്‍ട്ട് പറയുന്നു.സ്‌ക്രീന്‍ സമയം വര്‍ധിക്കുന്നതിനനുസരിച്ച് മയോപിയ പിടിപെടാനുള്ള സാധ്യതയും കൂടുന്നതായും പഠനം പറയുന്നു. ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്താല്‍ ഒരു മണിക്കൂര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി പിടിപെടാനുള്ള സാധ്യത അഞ്ച് ശതമാനം കൂടുതലാണ്. ഒരു ദിവസം നാല് മണിക്കൂര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് 97 ശതമാനമാണെന്നും പഠനം വിലയിരുത്തുന്നു. എന്നാല്‍, ഒരു മണിക്കൂറില്‍ കുറവ് സ്‌ക്രീന്‍ സമയം എന്നത് സുരക്ഷിതമാണെന്ന് അടിസ്ഥാനമില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ദീര്‍ഘനേരം ഫോണ്‍, ടാബ്ലറ്റ്, കംപ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നവരില്‍ പല ശാരീരിക പ്രശ്‌നങ്ങളും ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദീര്‍ഘനേരം സ്‌ക്രീനില്‍ ചെലവഴിക്കുന്നനര്‍ക്ക് തലച്ചോറിന്റെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും നേരത്തെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശ്രദ്ധക്കുറവ് , പൊണ്ണത്തടി, ശരീരവേദന, നടുവേദന മറ്റ് ജീവിത ശൈലി രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും പതിവാണെന്ന് വിദഗ്ധര്‍ പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!