ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Share our post

പന്ന്യന്നൂര്‍: ഗവ.ഐ. ടി. ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ മുസ്ലീം വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. എം. ബി. എ/ ബി. ബി .എ/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും എംപ്ലോയബിലിറ്റി സ്‌കില്ലില്‍ ടി. ഒ. ടി കോഴ്‌സുമാണ് യോഗ്യത.

കൂടാതെ ഹയര്‍ സെക്കണ്ടറി/ ഡിപ്ലോമ തലത്തില്‍ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. യോഗ്യരായ മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0490 2318650.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!