റോയൽ ട്രാവൻകൂർ കണിച്ചാർ ശാഖക്ക് മുന്നിൽ ഇടപാടുകാരുടെ പ്രതിഷേധം

കണിച്ചാർ: റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൻ്റെ കണിച്ചാർ ശാഖക്ക് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഓഫീസിലെ കമ്പ്യൂട്ടറുകളും കസേരകളും ഇടപാടുകാർ പുറത്തേക്ക് എടുത്തു മാറ്റിയിട്ടുണ്ട്.
നിക്ഷേപം തിരിച്ചു നല്കാതെ വനിതാ സ്റ്റാഫുകളെ പോവാൻ അനുവദിക്കില്ലെന്ന് ഇടപാടുകാർ പറഞ്ഞതോടെ കേളകം എസ്.എച്ച്.ഒ ജാൻസി മാത്യുവിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.
എന്നാൽ, പണം തിരികെ നല്കാതെ യാതൊരു ചർച്ചക്കും തയ്യാറല്ലെന്ന് നിക്ഷേപകർ ഒന്നടങ്കം പറഞ്ഞതോടെ പരാതി എഴുതി നല്കാനാവശ്യപ്പെട്ട് പോലീസ് തിരിച്ചു പോയി.നിലവിൽ കണിച്ചാർ ശാഖക്ക് ഉള്ളിലും മുന്നിലും ഇടപാടുകാർ തടിച്ചു കൂടിയിരിക്കുകയാണ്.