സംസ്ഥാന ചെസ് ടൂർണമെന്റ് എട്ടിന്

മട്ടന്നൂർ : മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്ക് എതിരെയുള്ള ബോധവത്കരണ ഭാഗമായി എട്ടിന് സംസ്ഥാനതല ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും.
പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ആദ്യ പത്ത് സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ് അവാർഡും വിവിധ വിഭാഗങ്ങളിൽ മറ്റു സമ്മാനങ്ങളും നൽകും. ഫോൺ: 9447803812.