കണ്ണൂരിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍ ഒഴിവ്
കണ്ണൂർ : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍ (സ്ത്രീ) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത: പ്രീഡിഗ്രി/ തത്തുല്യം, അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷം കെയര്‍ടേക്കറായി ജോലി ചെയ്ത പ്രവൃത്തി പരിചയം. പ്രായം 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍. നിശ്ചിത യോഗ്യതയുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്ടോബര്‍ 12നകം പേര് രജിസ്റ്റര്‍ ചെയ്യണം.