മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കതിരൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍ കുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ വിദ്യാര്‍ഥികളുടെ രാത്രികാല മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ (പുരുഷന്‍) നിയമിക്കുന്നു.
വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടു വരെയാണ് പ്രവൃത്തി സമയം. താല്‍പര്യമുള്ള ബിരുദവും ബി എഡും യോഗ്യതയുള്ള പാനൂര്‍ ബ്ലോക്ക് പരിധിയിലുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11 മണിക്ക് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.