ഡിജിറ്റല്‍ സര്‍വ്വെ: രേഖകള്‍ പരിശോധിക്കാന്‍ അവസരം

Share our post

കണ്ണൂർ: ജില്ലയിലെ പുഴാതി വില്ലേജില്‍ ഉള്‍പ്പെട്ട (നിലവിലുള്ള സര്‍വ്വെ നമ്പര്‍ – ബ്ലോക്ക് 175 സര്‍വ്വെ നമ്പര്‍ ഒന്ന് മുതല്‍ 250 വരെ, ഡിജിറ്റല്‍ റീസര്‍വ്വെ ബ്ലോക്ക് നമ്പര്‍ – ഒന്നു മുതല്‍ 48 വരെ) പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയായി. ഡിജിറ്റല്‍ സര്‍വ്വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും പഴയ ബസ് സ്റ്റാന്റിനടുത്തെ പുഴാതി ഡിജിറ്റല്‍ ക്യാമ്പ് ഓഫീസിലും (ഓഫീസേഴ്സ് ക്ലബ്) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഭൂവുടമസ്ഥന്‍മാര്‍ക്ക് entabhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം. കൂടാതെ ഡിജിറ്റല്‍ സര്‍വ്വെ ക്യാമ്പ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് പ്രവൃത്തി ദിവസങ്ങളിലും പരിശോധിക്കാം. പരിശോധനയില്‍ രേഖപ്പെടുത്തിയിട്ടുള്ള റിക്കാര്‍ഡുകളില്‍ പരാതിയുണ്ടെങ്കില്‍ 30 ദിവസത്തിനകം കണ്ണൂര്‍ റീസര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ഫോറം 160ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം.

നിശ്ചിത ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാത്തപക്ഷം റീസര്‍വ്വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള പേരു വിവരം അതിരുകള്‍, വിസ്തീര്‍ണ്ണം കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വ്വെ അതിരടയാള നിയമം 13 വകുപ്പ് അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും.

സര്‍വ്വെ സമയത്ത് തര്‍ക്കം ഉന്നയിച്ച് സര്‍വ്വെ അതിരടയാള നിയമം 10-ാം വകുപ്പ് രണ്ടാം ഉപവകുപ്പ് പ്രകാരം തിരുനാനം അറിയിച്ചിട്ടുള്ള ഭൂവുടമസ്ഥന്‍മാര്‍ക്ക് ഈ അറിയിപ്പ് ബാധകമല്ല.എന്റെ ഭൂമി പോര്‍ട്ടലില്‍ (https://entabhoomi.kerala.gov.in )ഭൂവുടമയുടെ ഫോണ്‍ മ്പര്‍ ഉപയോഗിച്ച് യൂസര്‍ രജിസ്റ്റര്‍ ചെയ്യാവുന്നതും തുടര്‍ന്ന് ലഭ്യമാകുന്ന യൂസര്‍ ഐഡിയും പാസ് വേർഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷന്‍ തങ്ങളുടെ ഭൂവിവരങ്ങള്‍ പരിശോധിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!