പരസ്യ ബോർഡുകൾക്കും പരസ്യങ്ങൾക്കും നിയന്ത്രണം

ഇരിട്ടി: നഗരസഭാ പരിധിയിൽ അനുമതിയില്ലാതെ സ്ഥാപിക്കുന്ന പരസ്യ ബോർഡുകൾക്കും പരസ്യങ്ങൾക്കും നിയന്ത്രണം എർപ്പെടുത്താൻ മുനിസിപ്പൽ ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി, പൊലീസ് ഇതര സംഘടനാ പ്രതിനിധി യോഗം തീരുമാനിച്ചു.
സാമൂഹ്യ പ്രവർത്തകരും ആരാധനാലയ പ്രതിനിധികളും പങ്കെടുത്തു. യോഗം ചെയർമാൻ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി ഉസ്മാൻ അദ്ധ്യക്ഷനായി. മട്ടന്നൂർ എസ്.ഐ കെ.പി അബ്ദുൾനാസർ, സംഘടനാ നേതാക്കളായ പി.പി പ്രശോഭ്, കെ. സുരേഷ്, പി.ജി രാമകൃഷ്ണൻ, കെ. ദിവാകരൻ, മനോഹരൻ കൈതപ്രം, ആർ.ഐ പി. രാജശേഖരൻ, മുനിസിപ്പൽ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, കെ. സുരേഷ്, സമീർ പുന്നാട് എന്നിവർ പ്രസംഗിച്ചു.