കണ്ണവം വെളുമ്പത്ത് മഖാം ഉറൂസ് എട്ടിന് തുടങ്ങും

കണ്ണവം : കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് എട്ടുമുതൽ 12വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് അൻവാറുൽ ഇസ്ലാം പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറി സി. കെ യൂസഫ് ഹാജി വാർത്താസമ്മേളനത്തിൽ അറിയിച്ചു.എട്ടിന് രാവിലെ ഒമ്പതിന് സിയാറത്തിനു ശേഷം മുഹമ്മദ് സഫ്വാൻ തങ്ങൾ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും.
തുടർന്ന് കോഴിക്കോട് വലിയ ഖാളി സയ്യദ് മുഹമ്മദ് കോയ ജമാലുൽലൈനി തങ്ങൾ ഉദ്ഘാടനം ചെയ്യും. ഖുർആൻ കോളേജിന്റെ നാമകരണം മുഹമ്മദ് റഹ്മാനി പള്ളിക്കൽ നിർവഹിക്കും. പകൽ 1:30ന് ആത്മീയ മജ്ലിസുന്നൂറിന് അബ്ദുൽ ഖാദർ ഫലാഹിയും, രാത്രി നടക്കുന്ന സ്വലാത്ത് വാർഷികത്തിന് സയ്യിദ് മഷ്ഹൂർ ആറ്റക്കോയ തങ്ങൾ അൽ അസ് ഹരി ആയിപ്പുഴയും നേതൃത്വം നൽകും.
ഒമ്പതിന് രാവിലെ മതവിജ്ഞാന സദസ്സ് സയ്യിദ് മശ് ഹൂർ അസ്ലം തങ്ങൾ കണ്ണൂർ ഉദ്ഘാടനം ചെയ്യും .രാത്രി നടക്കുന്ന ശാദുലി റാത്തീബിന് ഉബൈദ് ഫൈസി മാങ്കടവ് നേതൃത്വം നൽകും .പത്തിന് രാവിലെ മതവിജ്ഞാന സദസ്സ് ജലീൽ ദാരിമി വയനാട് ഉദ്ഘാടനം ചെയ്യും.
പകൽ രണ്ടിന് സൗഹൃദ സംഗമം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ എട്ടിന് ഘോഷയാത്ര. 11 . 30ന് പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ ഒമ്പതിന് സമാപന സമ്മേളനം പാണക്കാട്സയ്യിദ് നാസിർ അബ്ദുൽ ഹയ്യു് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് അന്നദാനത്തോടെ ഉറൂസ് പരിപാടികൾക്ക് സമാപനമാകും. വാർത്താസമ്മേളനത്തിൽ കമ്മിറ്റി പ്രസിഡന്റ് എ. ടി അലിഷാജി, അഷ്റഫ് ഹാജി കൂടൽ, വി. കെ അജീർ എന്നിവരും പങ്കെടുത്തു.