പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കാം ; വില 100 രൂപ മുതല്‍

Share our post

ദില്ലി: പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്. വിവിധ സംസ്ഥാനങ്ങളും രാജ്യങ്ങളും സന്ദർശിക്കുമ്പോൾ നരേന്ദ്ര മോദിക്ക് അപൂർവ പുരാവസ്തുക്കളും മറ്റ് അമൂല്യ വസ്തുക്കളുമുൾപ്പടെ സമ്മാനമായി ലഭിക്കാറുണ്ട്.

സാധാരണക്കാർക്ക് ഈ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്. ദേശീയ തലസ്ഥാനത്തെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്‌സിൽ നടന്ന പ്രദർശനത്തിന്റെ ഭാഗമായി ഈ സമ്മാനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ലേലത്തിലൂടെ ആർക്കും ഇവ സ്വന്തമാക്കാം. ഈ ഉപഹാരങ്ങളുടെ വില 100 രൂപ മുതൽ 64 ലക്ഷം രൂപ വരെയാണ്.

ഇതിൽ 150 ദില്ലിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ പ്രദർശനത്തിനുണ്ട്. ബാക്കിയുള്ളവ വെബ്സൈറ്റിൽ ലഭ്യമാണ്. ഗുജറാത്തിലെ മൊധേരയിലെ സൂര്യക്ഷേത്രത്തിന്റെയും ചിത്തോർഗഡിലെ വിജയ് സ്തംഭത്തിന്റെയും പകർപ്പുകൾ, വാരണാസിയിലെ ഘാട്ടിന്റെ പെയിന്റിംഗ് എന്നിവ ലേലത്തിനെത്തുന്നുണ്ട്.  മോദിക്ക് സമ്മാനിച്ച 900-ലധികം സമ്മാനങ്ങളും മെമന്റോകളും ലേലത്തിനുണ്ട്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ലേലത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!